KeralaLatest NewsNews

നഷ്ടം നികത്താൻ കെഎസ്ഇബി! ഒക്ടോബറിലും സർചാർജ് ഈടാക്കാൻ സാധ്യത

ഓഗസ്റ്റ് മാസം 41.57 കോടി രൂപയുടെ അധിക ചെലവാണ് കെഎസ്ഇബിക്ക് ഉണ്ടായിട്ടുള്ളത്

സംസ്ഥാനത്ത് ഒക്ടോബർ മാസത്തിലും ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കാൻ ഒരുങ്ങി കെഎസ്ഇബി. അധിക വൈദ്യുതി വാങ്ങിയ ചെലവിന്റെ നഷ്ടം നികത്തുന്നതിനാണ് ഉപഭോക്താക്കളിൽ നിന്ന് ഒക്ടോബറിലും സർചാർജ് ഈടാക്കുന്നത്. ഒരു യൂണിറ്റിന് 19 പൈസ വീതമാണ് സർചാർജായി നൽകേണ്ടത്. 10 പൈസ കെഎസ്ഇബിയും 9 പൈസ വൈദ്യുതി റെഗുലേറ്ററി കമ്മീഷനും നിശ്ചയിച്ചതാണ്. അതേസമയം, ഈ ആഴ്ച താരിഫ് പരിഷ്കരണം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഇതോടെ, ഒക്ടോബറിൽ ഭാരിച്ച തുക ഇലക്ട്രിസിറ്റി ബില്ലായി നൽകേണ്ടിവരും.

ഓഗസ്റ്റ് മാസം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതോടെ 41.57 കോടി രൂപയുടെ അധിക ചെലവാണ് കെഎസ്ഇബിക്ക് ഉണ്ടായിട്ടുള്ളത്. ഈ നഷ്ടം നികത്താൻ പരമാവധി 37 പൈസയെങ്കിലും സെസ് പിരിക്കേണ്ടതുണ്ട്. എന്നാൽ, ഈ മാസം 10 പൈസ വീതം പിരിക്കാൻ മാത്രമാണ് നിയമം അനുവദിക്കുന്നുള്ളൂ. ഈ സാഹചര്യത്തിൽ കെഎസ്ഇബി, വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചതോടെയാണ് 19 പൈസ സെസ് പിരിക്കാൻ തീരുമാനമായത്.

Also Read: ഓരോ ദിവസവും ഓരോ അലങ്കാരങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്ന അപൂർവം ക്ഷേത്രങ്ങളില്‍ ഒന്ന്, ചിത്രം പകർത്തിയാൽ…

shortlink

Related Articles

Post Your Comments

Related Articles


Back to top button