Latest NewsIndiaNewsCrime

പ്രായപൂർത്തിയാകാത്ത വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച സംഭവം: ആർമി മേജറും ഭാര്യയും അറസ്റ്റിൽ

ഗുവാഹത്തി: പ്രായപൂർത്തിയാകാത്ത വീട്ടുജോലിക്കാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടെന്നും പല്ലുകൾ പൊട്ടിയ നിലയിലാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പെൺകുട്ടിയുടെ മൂക്കിന് പരുക്കുള്ളതായും നാവിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുള്ളതായും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു

കഴിഞ്ഞ ആറുമാസമായി പെൺകുട്ടി ദമ്പതികൾക്കൊപ്പമുണ്ട്. മിക്കസമയത്തും വസ്ത്രം ധരിക്കാതെയാണ് അവൾ ആ വീട്ടിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി. ഭക്ഷണം ചോദിക്കുമ്പോൾ വേസ്റ്റ് ബോക്സിൽ നിന്ന് കഴിക്കാനാണ് ദമ്പതികൾ ആവശ്യപ്പെട്ടിരുന്നത്.

സനാതന ധർമ്മ വിവാദം: ഉദയനിധി സ്റ്റാലിനെതിരായ ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കും

വിവസ്ത്രയാക്കി ശരീരത്തിൽ നിന്ന് രക്തം വരുന്നതു വരെ മർദ്ദിക്കുമായിരുന്നു എന്നും സ്വന്തം ചോര കുടിപ്പിക്കാൻ ശ്രമിച്ചതായും പെൺകുട്ടി മൊഴിനൽകി. എന്നാൽ, പെൺകുട്ടിക്ക് പരുക്കേറ്റത് കോണിപ്പടിയിൽ നിന്ന് വീണതിനെ തുടർന്നാണ് എന്നാണ് ദമ്പതികൾ പറഞ്ഞത്. ദമ്പതികൾക്കെതിരെ പോക്സോ, എസ്എസ്ടി ആക്ടുകൾ പ്രകാരം കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button