KeralaLatest NewsNews

പത്തനംതിട്ടയിൽ ഫ്ലാറ്റിന് തീയിട്ട് അമ്മയെ കൊല്ലാൻ ശ്രമിച്ചു, മകന്‍ അറസ്റ്റില്‍ 

പത്തനംതിട്ട: 80കാരിയായ അമ്മ ഭക്ഷണം തയ്യാറാക്കി കൊടുക്കാൻ താമസിച്ചെന്ന് ആരോപിച്ച് യുവാവ് ഫ്ലാറ്റിന് തീയിട്ടു. പത്തനംതിട്ട ഓമല്ലൂർ പുത്തൻപീടികയിലാണ് സംഭവം. സംഭവത്തിൽ  ജുബിൻ എന്ന ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്നും മദ്യ ലഹരിയിലായിരുന്നു ഇയാൾ ഫ്ലാറ്റിന് തീയിട്ടതെന്നും പൊലീസ് അറിയിച്ചു. തീപിടുത്തത്തിൽ അമ്മ ഓമന ജോസഫിന് നിസാര പൊള്ളലേറ്റു. പ്രതിയെ വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button