Latest NewsNewsIndia

ട്രെയിന്‍ പ്‌ളാറ്റ്‌ഫോമിലേയ്ക്ക് ഇടിച്ചുകയറി അപകടം

ലക്‌നൗ: ട്രെയിന്‍ പ്‌ളാറ്റ്‌ഫോമിലേയ്ക്ക് ഇടിച്ചുകയറി അപകടം. ഉത്തര്‍പ്രദേശിലെ മഥുര ജംഗ്ഷനിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് വരികയായിരുന്ന ട്രെയിന്‍ പാളം തെറ്റി പ്‌ളാറ്റ്‌ഫോമിലേയ്ക്ക് കയറുകയായിരുന്നു. അപകടത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. എന്നാല്‍ അവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Read Also: പുരുഷന് കിട്ടാത്ത നീതി എന്തിന് ഒരു സ്ത്രീക്ക് കിട്ടണം: ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മെൻസ് അസോസിയേഷൻ

ചൊവ്വാഴ്ച രാത്രി 10.50നാണ് സംഭവം. പ്‌ളാറ്റ്‌ഫോമിലേയ്ക്ക് ഇടിച്ചു കയറി വൈദ്യുത തൂണില്‍ ഇടിച്ച ശേഷമാണ് ട്രെയിന്‍ നിന്നത്. ട്രെയിനിന്റെ എഞ്ചിന്‍ തട്ടി പ്‌ളാറ്റ്‌ഫോമിന്റെ ഒരു ഭാഗവും വൈദ്യുത തൂണും തകര്‍ന്നു. അപകടത്തിന് മുമ്പ് എല്ലാ യാത്രക്കാരും ടിടിഇ അടക്കമുള്ള ജീവനക്കാരും ട്രെയിനില്‍ നിന്ന് ഇറങ്ങിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button