KottayamKeralaNattuvarthaLatest NewsNews

പാ​​ര്‍​ക്കിം​ഗി​നെ ചൊ​​ല്ലി​ ത​​ര്‍​ക്കം, യു​​വാ​​ക്ക​​ളെ വെ​​ട്ടി​ക്കൊല്ലാ​​ന്‍ ശ്ര​​മം: സ​ഹോ​ദ​ര​ങ്ങ​ള്‍ പിടിയിൽ

മു​​ട്ട​​മ്പ​​ലം ചി​​ല്‍​ഡ്ര​​ന്‍​സ് പാ​​ര്‍​ക്കി​​ന് സ​​മീ​​പം വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന ചെ​​ങ്ങ​​ളം സൗ​​ത്ത് വ​​ട​​ശേ​രി​​ല്‍ അ​​രു​​ണ്‍ സ​​ക്ക​​റിയ (31), ഇ​​യാ​​ളു​​ടെ സ​​ഹോ​​ദ​​ര​​ന്‍ ബ്രി​​ജി​​ത്ത് സ​​ക്ക​​റി​​യ (35) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

കോ​​ട്ട​​യം: പാ​​ര്‍​ക്കിം​ഗി​നെ ചൊ​​ല്ലി​യു​ണ്ടാ​​യ ത​​ര്‍​ക്ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് യു​​വാ​​ക്ക​​ളെ വെ​​ട്ടി​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ സ​​ഹോ​​ദ​​ര​​ങ്ങ​​ൾ അറസ്റ്റിൽ. മു​​ട്ട​​മ്പ​​ലം ചി​​ല്‍​ഡ്ര​​ന്‍​സ് പാ​​ര്‍​ക്കി​​ന് സ​​മീ​​പം വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന ചെ​​ങ്ങ​​ളം സൗ​​ത്ത് വ​​ട​​ശേ​രി​​ല്‍ അ​​രു​​ണ്‍ സ​​ക്ക​​റിയ (31), ഇ​​യാ​​ളു​​ടെ സ​​ഹോ​​ദ​​ര​​ന്‍ ബ്രി​​ജി​​ത്ത് സ​​ക്ക​​റി​​യ (35) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. കോ​​ട്ട​​യം ഈ​​സ്റ്റ് പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെയ്ത​​ത്.

Read Also : കത്തിച്ചു വച്ച കര്‍പ്പൂരത്തില്‍ നിന്ന് തീ പടര്‍ന്നു: മൂന്നാറില്‍ കട കത്തി നശിച്ചു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഉ​​ച്ച​​യ്ക്ക് 12.30-ന് ആണ് സംഭവം. ഇ​​രു​​വ​​രും ചേ​​ര്‍​ന്ന് ​പു​​തു​​പ്പ​​ള്ളി ഏ​​റി​​കാ​​ട് ഭാ​​ഗ​​ത്തു​​ള്ള യു​​വാ​​വി​​നെ​​യും സു​​ഹൃ​​ത്തു​​ക്ക​​ളെ​​യും വെ​​ട്ടി​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​വ​​ര്‍ വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന കോ​​ട്ട​​യം ക​​ള​​ക്ട​​റേ​​റ്റി​​ന് അ​ടു​ത്തു​ള്ള ചി​​ല്‍​ഡ്ര​​ന്‍​സ് പാ​​ര്‍​ക്കി​​ന് സ​​മീ​​പ​ത്തെ വീ​​ടി​​ന് മു​​ന്‍​വ​​ശ​​ത്താ​​യി യു​​വാ​​ക്ക​​ള്‍ വെ​​ല്‍​ഡിം​​ഗ് ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കാ​​യി വ​ന്ന വാ​​ഹ​​നം പാ​ർ​ക്ക് ചെ​യ്ത​തിനെയും ഇ​​രു​​മ്പ് സ്‌​​ക്വ​​യ​​ര്‍ പൈ​​പ്പു​​ക​ൾ ഇ​​റ​​ക്കി​​യ​തി​നെ​യും ചൊ​ല്ലി വാ​​ക്കു​ത​​ര്‍​ക്ക​മു​​ണ്ടാ​യ​തി​നെ​ത്തു​​ട​​ര്‍​ന്നാ​​ണ് കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച​​ത്.

അ​​രു​​ണ്‍ സ​​ക്ക​​റി​​യ​​ക്ക് കു​​മ​​ര​​കം, കോ​​ട്ട​​യം ഈ​​സ്റ്റ്, ഗാ​​ന്ധി​​ന​​ഗ​​ര്‍ എ​​ന്നീ സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ ക്രി​​മി​​ന​​ല്‍ കേ​​സു​​ണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button