Latest NewsIndiaNews

ജാർഖണ്ഡിൽ നക്സൽ ആക്രമണം: സൈനികൻ കൊല്ലപ്പെട്ടു

ജാർഖണ്ഡിലെ വെസ്‌റ്റ് സിംഗ്ഭും ജില്ലയിൽ നക്‌സൽ ആക്രമണത്തെ തുടർന്ന് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് കോബ്ര ബറ്റാലിയൻ 209ലെ സൈനികൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. തുംബഹാക, സർജോംബുരു ഗ്രാമങ്ങൾക്ക് സമീപമുള്ള കുന്നുകളിൽ നക്‌സലൈറ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചാണ് സൈനികൻ കൊല്ലപ്പെട്ടത്.

സൈനികരായ ഇൻസ്പെക്ടർ ഭൂപേന്ദറും കോൺസ്‌റ്റബിൾ രാജേഷും മേഖലയിലെ നക്‌സലൈറ്റുകൾക്കെതിരായ സംയുക്ത ഓപ്പറേഷന്റെ ഭാഗമായിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ ഇവരെ വിമാനമാർഗം റാഞ്ചിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി. എന്നാൽ കോൺസ്‌റ്റബിൾ രാജേഷ് മരണപ്പെടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇൻസ്പെക്ടർ ഭൂപേന്ദറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button