Latest NewsNewsIndia

ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്ഐ

ഇന്ത്യ- കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ഐഎസ്‌ഐ ലക്ഷ്യം

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്ഐയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ- കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് പാക് ചാരസംഘടനയുടെ ഈ നീക്കത്തിന് പിന്നിലെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍. ഇതോടെ ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് കാനഡ.

Read Also: വീട്ടില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

അടിസ്ഥാനമില്ലാത്ത ആരോപണം കാനഡ ഇന്ത്യയ്ക്ക് എതിരെ
ഉന്നയിച്ചതിനെ തുടര്‍ന്ന് കാനഡയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ രേഖകളടക്കം ഇന്ത്യ ഹാജരാക്കിയിരുന്നു. ഭീകരവാദികളുടെ താവളമായി കാനഡ മാറുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് ഇന്ത്യ നല്‍കിയത്. നിജ്ജാറിന് ഐഎസ്ഐയുമായുള്ള ബന്ധം ഉള്‍പ്പെടെ ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

പാകിസ്ഥാനില്‍ നിന്നുള്ള ഒരു ഗുണ്ടാ നേതാവ് കാനഡയില്‍ എത്തിയിരുന്നു. ഈ വ്യക്തിക്കുവേണ്ട പിന്തുണ നല്‍കാന്‍ ഐഎസ്ഐ നിജ്ജാറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ നിജ്ജാര്‍ വഴങ്ങിയിരുന്നുവെങ്കിലും പിന്നീട് ഈ സമീപനത്തില്‍ മാറ്റം വന്നു. ഈ വിരോധമാണ് ഐഎസ്ഐയെ, നിജ്ജാറിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. ഒപ്പം നിജ്ജാറിന്റെ കൊലപാതകം ഇന്ത്യയ്ക്ക് എതിരെ ആയുധമാക്കാനും, ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താനും, ഫൈവ് ഐ രാജ്യങ്ങളെ ഇന്ത്യയ്ക്ക് എതിരെയാക്കാനും ഐഎസ്ഐ ലക്ഷ്യമിട്ടു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button