Latest NewsKeralaNews

റോഡരികിലെ മതിലിടിഞ്ഞു വീണു: ഒന്നര വയസുകാരന് ദാരുണാന്ത്യം

15 വര്‍ഷം പഴക്കമുള്ള മതിലാണ് പൊളിഞ്ഞു വീണത്

പാലക്കാട്: മുത്തച്ഛനോടൊപ്പം പാല്‍ സൊസൈറ്റിലേക്ക് പോയ ഒന്നര വയസുകാരൻ മതിലിടിഞ്ഞു വീണു അന്തരിച്ചു. മുതലമട റോഡരികിലെ മതിലിടിഞ്ഞ് വീണാണ് മുതലമട കാടംകുറിശ്ശി സ്വദേശികളായ വില്‍സണ്‍- ഗീതു ദമ്ബതികളുടെ മകൻ വേദവ് മരിച്ചത്.

read also: എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു: മാതൃസഹോദരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു

പാല്‍ കൊടുക്കുന്നതിനായി സൊസൈറ്റിലേക്ക് പോകുന്ന വഴി റോഡരികിലുണ്ടായിരുന്ന മതിലിടിഞ്ഞ് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. 15 വര്‍ഷം പഴക്കമുള്ള മതിലാണ് പൊളിഞ്ഞു വീണത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button