Latest NewsNewsIndia

കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു: ഉദ്യോഗസ്ഥർക്ക് നയതന്ത്ര കാര്യാലയങ്ങളിൽ പോകാൻ ഭയമെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: കാനഡക്കെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സ്വന്തം മണ്ണിൽ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർക്ക് നയതന്ത്ര കാര്യാലയങ്ങളിൽ പോകാൻ ഭയമാണ്. അവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: പുതുചരിത്രമെഴുതി എക്‌സൈസ്: കളള് ഷാപ്പുകളുടെ വിൽപ്പന പൂർണ്ണമായും ഓൺലൈനിലൂടെ നടത്തി

വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കാരണം അതാണ്. അക്രമം, തീവ്രവാദം, മനുഷ്യക്കടത്ത് തുടങ്ങിയ എല്ലാ കുറ്റകൃത്യങ്ങളും ഇടകലർന്ന രാജ്യമാണ് കാനഡ. ഭീഷണി നിലനിൽക്കുന്നതിനാൽ നയതന്ത്ര ഉദ്യോഗസ്ഥർക്ക് എംബസിയിലേക്കോ കോൺസുലേറ്റിലോക്കോ പോകാൻ കഴിയുന്നില്ലെന്നും കാനഡയിലെ വിസ സേവനങ്ങൾ നിർത്തി വയക്കാൻ കാരണം ഇതാണെന്നും അദ്ദേഹം അറിയിച്ചു. വാഷിംഗ്ടണ്ണിൽ സംഘടിപ്പിച്ച സംവാദത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: മുന്നേറ്റം തുടർന്ന് റിലയൻസ് ജിയോ, ജൂലൈയിൽ മാത്രം സ്വന്തമായത് 39 ലക്ഷം പുതിയ ഉപഭോക്താക്കൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button