Latest NewsNewsTechnology

ഇന്ത്യയിൽ ക്രോംബുക്ക് നിർമ്മിക്കും: കരാറിൽ ഒപ്പുവെച്ച് ഗൂഗിളും എച്ച്പിയും

ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പുകളാണ് നിർമ്മിക്കുക

ഇന്ത്യൻ വിപണിയിൽ വീണ്ടും സുപ്രധാന ചുവടുവെപ്പുമായി ഗൂഗിൾ. ഇത്തവണ പ്രമുഖ കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയായ എച്ച്പിയുമായി കൈകോർത്ത് ക്രോംബുക്ക് നിർമ്മിക്കാനാണ് ഗൂഗിളിന്റെ നീക്കം. ഇരുകമ്പനികളും സംയുക്തമായി ഒക്ടോബർ 2 മുതൽ ക്രോംബുക്ക് നിർമ്മാണത്തിന് തുടക്കമിടും. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ലക്സ് ഫെസിലിറ്റിയിലാണ് ക്രോംബുക്കുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നത്. ക്രോംബുക്കിന്റെ ആഭ്യന്തര നിർമ്മാണം ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ആത്മനിർഭർ ഭാരത് എന്ന ആശയത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിനാൽ, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസമേകാൻ ക്രോംബുക്കുകൾക്ക് കഴിയുന്നതാണ്. സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് താങ്ങാൻ കഴിയുന്ന വിലയിലാകും എച്ച്പി ക്രോബുക്ക് വിപണിയിൽ എത്തിക്കുക. സുരക്ഷിതവും ഉയർന്ന നിലവാരം ഉള്ളതുമായ ഉപകരണങ്ങൾ നൽകി രാജ്യത്തെ ഡിജിറ്റൽ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുക എന്നതാണ് ഇതിലൂടെ ഇരുകമ്പനികളും ലക്ഷ്യമിടുന്നത്. ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പുകളാണ് നിർമ്മിക്കുക. 2020 മുതലാണ് എച്ച്പി ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

Also Read: സ്പീക്കർ വിളക്ക് കൊളുത്തവേ ഗണപതി മിത്തല്ല എന്ന് പറഞ്ഞു, യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button