Latest NewsKeralaNews

കഞ്ചാവ് വേട്ട: അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് കഞ്ചാവ് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആസാം സ്വദേശികളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. 1.75 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് ജൽഹക്ക്, അക്ബർ എന്നിവരെയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ അൽഫോൻസ് ജേക്കബും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കമ്മീഷണർ സ്‌ക്വാഡ് അംഗം അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ( ഗ്രേഡ് ) ഫിലിപ്പ് തോമസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈക്കം വെള്ളൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്.

Read Also: ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും പൊന്നിന്‍ തിളക്കം: മിക്‌സഡ് ഡബിള്‍സ് ടെന്നീസില്‍ ബൊപ്പണ്ണ-ഋതുജ സഖ്യത്തിന് സ്വര്‍ണ്ണം

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് എസ്, ബിനോദ് കെ ആർ, വിനോദ് കെ എൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിഫി ജേക്കബ്, പ്രശോഭ് എന്നിവർ പങ്കെടുത്തു.

Read Also: സ്നാപ് ചാറ്റിലൂടെ സൗഹൃദം, കടംവീട്ടാനെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയിൽ നിന്ന് സ്വ‌‌‍‍ർണം കൈലാക്കി മുങ്ങി:പ്രതികള്‍ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button