ThiruvananthapuramLatest NewsKeralaNattuvarthaNews

സഹകരണ സംഘത്തിൽ നിക്ഷേപിച്ച 13 കോടി രൂപ തട്ടിയെടുത്തതായി ആരോപണം: വിഎസ് ശിവകുമാറിന്റെ വീടിന് മുന്നിൽ പ്രതിഷേധം

തിരുവനന്തപുരം: സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം നഷ്ടമായതിനെ തുടർന്ന് മുൻമന്ത്രി വിഎസ് ശിവകുമാറിന്റെ വീടിനുമുന്നിൽ സഹകരണ സംഘം നിക്ഷേപകരുടെ പ്രതിഷേധം. ശിവകുമാറിന്റെ ബിനാമി തട്ടിപ്പ് നടത്തിയെന്നാണ് നിക്ഷേപകരുടെ ആരോപണം. തിരുവനന്തപുരം ജില്ല അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപം നടത്തി പണം നഷ്ടമായവരാണ് പ്രതിഷേധവുമായെത്തിയത്. വീടിന് മുന്നിൽ നിക്ഷേപകരും ശിവകുമാറും തമ്മിൽ വാക്കേറ്റം ഉണ്ടായി.

മുന്നൂറോളം നിക്ഷേപകരില്‍ നിന്ന് 13 കോടി രൂപ തട്ടിയെടുത്തതായി ആരോപിച്ചാണ് പ്രതിഷേധം. വെൽഫെയർ സൊസൈറ്റിയിൽ നിക്ഷേപം നടത്തി പണവും പലിശയും നഷ്ടമായവരാണ് പ്രതിഷേധവുമായി ശിവകുമാറിന്റെ തിരുവനന്തപുരത്തെ വീടിനു മുന്നിലെത്തിയത്. 40 ലക്ഷം രൂപ വരെ നഷ്ടമായവരും കൂട്ടത്തിൽ ഉണ്ട്. മക്കളുടെ വിവാഹം നിശ്ചയിച്ച് പണമില്ലാതായ നിക്ഷേപകരും സംഘത്തിന് ഒപ്പമുണ്ടായിരുന്നു.

ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ അവസരം! ഈ മോഡലിന് വമ്പൻ കിഴിവ്

മൂന്ന് ഓഫീസുകൾ ഉണ്ടായിരുന്ന സംഘത്തിൻറെ കിള്ളിപ്പാലത്തെയും വലിയതുറയിലെയും കേന്ദ്രങ്ങൾ ഇതിനകം പൂട്ടിപ്പോയിരുന്നു. വെള്ളായണിയിലെ ഓഫീസ് മാത്രമാണ് നിലവിൽ ഉള്ളത്. ശിവകുമാറിന്റെ ബിനാമിയായ കരകുളം സ്വദേശി അശോകന്റേതാണ് സൊസൈറ്റിയെന്ന് പണം നഷ്ടപ്പെട്ടവര്‍ ആരോപിക്കുന്നു. അതേ സമയം സൊസൈറ്റിയുടെ പ്രസിഡന്റ് തന്റെ ബിനാമി അല്ലെന്നും സ്ഥാപനം ഉദ്ഘാടനം ചെയ്തുവെന്ന ബന്ധം മാത്രമേ തനിക്കുള്ളൂവെന്നാണ് വിഎസ് ശിവകുമാർ വാദിച്ചു. ഉദ്ഘാടനം നിർവഹിച്ചാൽ സംഘത്തിൻറെ ബാധ്യത എങ്ങനെ തനിക്ക് വരുമെന്ന് ശിവകുമാർ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button