Latest NewsNewsTechnology

വിവോയുടെ ഈ വൈ സീരീസ് ഹാൻഡ്സെറ്റുകൾ ഇനി കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം! വില വീണ്ടും വെട്ടിക്കുറച്ചു

രണ്ട് ഹാൻഡ്സെറ്റുകൾക്കും 500 രൂപയാണ് കുറച്ചിരിക്കുന്നത്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ രണ്ട് പുതിയ സ്മാർട്ട്ഫോണുകളുടെ വില വെട്ടിക്കുറച്ചു. മാസങ്ങൾക്ക് മുൻപ് വിപണിയിൽ അവതരിപ്പിച്ച വിവോ വൈ16, വിവോ വൈ02ടി എന്നീ സ്മാർട്ട്ഫോണുകളുടെ വിലയാണ് കുറച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഈ രണ്ട് ഹാൻഡ്സെറ്റുകൾക്കും 500 രൂപയാണ് കുറച്ചിരിക്കുന്നത്. എക്സ് പ്ലാറ്റ്ഫോം മുഖാന്തരമാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ വിവോ പങ്കുവെച്ചിരിക്കുന്നത്. പുതുക്കിയ വില വിവരങ്ങളെക്കുറിച്ച് അറിയാം.

വിവോ വൈ 16 സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റിൽ 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഉള്ളത്. ഈ വേരിയന്റിന് നേരത്തെ 10,999 രൂപയായിരുന്നു വില. 500 രൂപയുടെ കിഴിവ് പ്രഖ്യാപിച്ചതോടെ 10,499 രൂപയ്ക്ക് ഈ ബേസ് വേരിയന്റ് സ്വന്തമാക്കാനാകും. അതേസമയം, 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിനും 500 രൂപയുടെ കിഴിവ് ലഭിക്കുന്നതാണ്. ഇതോടെ, ഈ സ്റ്റോറേജ് വേരിയന്റ് 11,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വിവോ വൈ02 സ്മാർട്ട്ഫോണുകൾക്ക് 500 രൂപ കിഴിവ് ലഭിച്ചതോടെ 8,999 രൂപയ്ക്ക് വാങ്ങാനാകും.

Also Read: കാറ്റിനും മഴയ്ക്കും സാധ്യത: ഈ ജില്ലകൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button