Latest NewsNewsTechnology

ത്രെഡ്സ് അക്കൗണ്ട് ഒഴിവാക്കുമ്പോൾ ഇൻസ്റ്റഗ്രാം നഷ്ടമാകുമെന്ന പേടി വേണ്ട! പുതിയ ഫീച്ചറുമായി മെറ്റ ഉടൻ എത്തും

കഴിഞ്ഞ ജൂലൈയിലാണ് ത്രെഡ്സ് ഔദ്യോഗികമായി അവതരിപ്പിച്ചത്

ടെക്സ്റ്റ് അധിഷ്ഠിത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ത്രെഡ്സിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങി മെറ്റ. ഇൻസ്റ്റഗ്രാം നഷ്ടമാകാതെ തന്നെ ത്രെഡ്സ് അക്കൗണ്ട് ഒഴിവാക്കാനുള്ള പണിപ്പുരയിലാണ് മെറ്റ. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് ഇത്തരത്തിലൊരു ഫീച്ചറിന് രൂപം നൽകുന്നത്. ഉപയോഗിക്കാത്ത ത്രെഡ്സ് അക്കൗണ്ടുകൾ ഒഴിവാക്കുമ്പോൾ, പിന്നാലെ ഇൻസ്റ്റഗ്രാമും നഷ്ടമായേക്കാമെന്ന ആശങ്കയെ തുടർന്നാണ് ഭൂരിഭാഗം ആളുകളും ഫോണിൽ ത്രെഡ്സ് അക്കൗണ്ട് നിലനിർത്തുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ഫീച്ചർ വികസിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് മെറ്റ എത്തിയത്.

ഈ വർഷം ഡിസംബർ അവസാനത്തോടെയാണ് ഇൻസ്റ്റഗ്രാം നഷ്ടമാകാതെ തന്നെ ത്രെഡ്സ് അക്കൗണ്ട് ഒഴിവാക്കാനുള്ള ഫീച്ചർ അവതരിപ്പിക്കാൻ സാധ്യത. മെറ്റയുടെ ചീഫ് പ്രൈവസി ഓഫീസർ മൈക്കൾ പ്രോട്ടി ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് ത്രെഡ്സ് ഔദ്യോഗികമായി അവതരിപ്പിച്ചത്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിന് വെല്ലുവിളി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ത്രെഡ്സിന്റെ വരവ്. ആപ്പ് അവതരിപ്പിച്ച അഞ്ച് ദിവസത്തിനുള്ളിൽ ദശലക്ഷക്കണക്കിന് ഡൗൺലോഡുകൾ നേടാൻ സാധിച്ചിരുന്നു. എന്നാൽ, പതിയെ പതിയെ സജീവ ഉപഭോക്താക്കളെ നഷ്ടമാകുന്ന കാഴ്ചയാണ് മെറ്റ അഭിമുഖീകരിച്ചത്.

Also Read: സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം

shortlink

Related Articles

Post Your Comments

Related Articles


Back to top button