Latest NewsIndia

നമ്മൾ ചന്ദ്രനിൽ പോയിട്ടും തനിക്കെതിരെ ചിലർ ‘ദുര്‍മന്ത്രവാദം’ നടത്തുന്നു: ചിത്രങ്ങളുൾപ്പടെ പങ്കുവച്ച് ബിജെപി എംഎൽഎ

മുഹമ്മദി: ‘ദുര്‍മന്ത്രവാദ’ പ്രയോഗത്തിലൂടെ തന്നെ ആരൊക്കെയോ കുടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബിജെപി എംഎൽഎ ലോകേന്ദ്ര പ്രതാപ് സിംഗ്. ഉത്തർപ്രദേശിലെ മുഹമ്മദിയിൽ നിന്നുള്ള എം‌എൽ‌എയാണ് ഇദ്ദേഹം. ദുര്‍മന്ത്രവാദത്തിനായി സജ്ജീകരിച്ച വസ്തുക്കളുടെ ചിത്രമുൾപ്പടെ ലോകേന്ദ്ര പ്രതാപ് ഫേസ്ബുക്കിൽ പങ്കുവച്ചു.

നമ്മൾ ചന്ദ്രനിലെത്തി, എന്നിട്ടും ചിലർ മന്ത്രവാദത്തിൽ വിശ്വസിക്കുന്നു. ദൈവം അവർക്ക് ജ്ഞാനം നൽകട്ടെ”- എന്ന് അദ്ദേഹം കുറിച്ചു. ചുവന്ന തുണിയിൽ കുറച്ച് വിത്തുകളും എംഎൽഎയുടെ ഫോട്ടോയും ഉൾപ്പെടുന്നു. ഒരു ചെറിയ പാത്രം, മഞ്ഞ നിറമുള്ള ദ്രാവകം നിറച്ച ഒരു കുപ്പി എന്നിവയും ചിത്രത്തിലുണ്ട്. താൻ ശിവഭക്തനായതിനാൽ ഈ ‘തന്ത്രങ്ങളെ’ ഭയപ്പെടുന്നില്ലെന്നും ലോകേന്ദ്ര പ്രതാപ് ഫേസ്ബുക്കിൽ കുറിച്ചു.

ശാസ്ത്രീയ മുന്നേറ്റങ്ങൾ ചന്ദ്രനിൽ എത്താൻ ആളുകളെ പ്രാപ്തരാക്കുന്ന കാലഘട്ടത്തിൽ ഇത്തരം ആചാരങ്ങളിലെ തന്റെ അവിശ്വാസവും സിങ് പ്രകടിപ്പിച്ചു. ഇപ്പോഴും ഇത്തരം തന്ത്രങ്ങൾ അവലംബിക്കുന്നവരെ വിമർശിച്ച ബിജെപി എം.എൽ.എ അത്തരക്കാരുടെ മാനസികാവസ്ഥ വികലമാണെന്നും പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button