Latest NewsNewsBusiness

ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് ഉപഭോക്താവ് ആണോ? ആർബിഐയുടെ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ

കാർഡ് ഇഷ്യൂ ചെയ്യുന്നവർ ഒന്നിലധികം കാർഡ് നെറ്റ്‌വർക്കുകളുമായി സഹകരിച്ച് കാർഡുകൾ അവതരിപ്പിക്കണമെന്നതാണ് രണ്ടാമത്തെ ചട്ടം

ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ് എന്നിവയുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിലായി. ഒന്നിലധികം കാർഡ് നെറ്റ്‌വർക്കുകളിൽ നിന്ന് ഉപഭോക്താവിന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ അനുമതി നൽകുന്നതാണ് ഒന്നാമത്തെ ചട്ടം. കാർഡ് ഇഷ്യൂ ചെയ്യുന്നവർ ഒന്നിലധികം കാർഡ് നെറ്റ്‌വർക്കുകളുമായി സഹകരിച്ച് കാർഡുകൾ അവതരിപ്പിക്കണമെന്നതാണ് രണ്ടാമത്തെ ചട്ടം. നിലവിൽ, ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് എന്നിവയ്ക്ക് അപേക്ഷിക്കുമ്പോൾ കാർഡ് ഇഷ്യൂ ചെയ്യുന്നവർ നിശ്ചയിച്ച നെറ്റ്‌വർക്ക് പ്രൊവൈഡർമാരുടെ കാർഡുകളാണ് ഉപഭോക്താവിന് ലഭിക്കാറുള്ളത്. പുതിയ ചട്ടമനുസരിച്ച്, ഉപഭോക്താവിന് ഇനി മുതൽ ഇഷ്ടമുള്ള നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ തിരഞ്ഞെടുക്കാനാകും.

ഉപഭോക്താവിന് ഇഷ്ടമുള്ള നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ തിരഞ്ഞെടുക്കുമ്പോൾ, ബാങ്കുകൾ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ ഒന്നിലധികം കാർഡ് നെറ്റ്‌വർക്ക് പ്രൊവൈഡർമാരുമായി ധാരണയിൽ എത്തേണ്ടതുണ്ട്. അർഹതപ്പെട്ട ഉപഭോക്താവിനെ ഇഷ്ടമുള്ള കാർഡ് നെറ്റ്‌വർക്ക് തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്കിന്റെ നടപടി. കാർഡ് ഇഷ്യൂ ചെയ്യുന്ന സമയത്തോ, പുതുക്കുന്ന സമയത്തോ ഇഷ്ടാനുസരണം കാർഡ് നെറ്റ്‌വർക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഈ വർഷം ജൂലൈ മാസമാണ് റിസർവ് ബാങ്ക് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.

Also Read: വാക്കുതര്‍ക്കം സ്വന്തം മാതാവിന്റെ കൊലയില്‍ കലാശിച്ചു: മകന്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button