Latest NewsNewsTechnology

മികച്ച ബ്രോഡ്ബാൻഡ് സേവനം ഉറപ്പുവരുത്താൻ ബിഎസ്എൻഎൽ! പുതിയ പ്ലാനുകളെ കുറിച്ച് അറിയൂ

ഒടിടി സബ്സ്ക്രിപ്ഷനോടുകൂടി ബിഎസ്എൻഎൽ അവതരിപ്പിച്ച പ്ലാനാണ് 999 രൂപയുടേത്

ഉപഭോക്താക്കൾക്ക് മികച്ച ബ്രോഡ്ബാൻഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. വിവിധ ആവശ്യങ്ങൾക്കായി ഇന്റർനെറ്റിന്റെ വേഗത കണക്കിലെടുത്താണ് ബിഎസ്എൻഎൽ പ്ലാനുകൾ അവതരിപ്പിക്കാറുള്ളത്. മികച്ച വേഗതയിൽ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കണമെങ്കിൽ 200 എംബിബിഎസ് പ്ലാനുകൾ പരിഗണിക്കാവുന്നതാണ്. കൂടാതെ, 300 എംബിബിഎസ് വേഗതയിലുള്ള പ്ലാനുകളും ലഭ്യമാണ്. ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ 200 എംബിബിഎസ് വേഗതയുടെ പ്ലാൻ തിരയുന്ന ഉപഭോക്താക്കൾക്ക് മികച്ചതാണ് 999 രൂപയുടെ പ്ലാൻ. ഇവയുടെ ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

ഒടിടി സബ്സ്ക്രിപ്ഷനോടുകൂടി ബിഎസ്എൻഎൽ അവതരിപ്പിച്ച പ്ലാനാണ് 999 രൂപയുടേത്. ഈ പ്ലാനിന് കീഴിൽ ഉപഭോക്താക്കൾക്ക് 20 എംബിബിഎസ് വേഗതയിൽ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാനാകും. പ്രതിമാസം 2 ടിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് വോയിസ് കോളിംഗിനോടൊപ്പം സൗജന്യ ലാൻഡ് ലൈൻ കണക്ഷനും ലഭ്യമാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ലയൺസ് ഗേറ്റ്, ഷെമാരുമീ, ഹങ്കാമ, സോണി ലൈവ്, സീ5, യപ് ടിവി എന്നിവയാണ് ഈ പ്ലാനിന് കീഴിൽ ലഭ്യമാകുന്ന ഒടിടി സബ്സ്ക്രിപ്ഷനുകൾ. നിശ്ചിത 2 ടിബി ഡാറ്റ ഉപയോഗിച്ചു കഴിഞ്ഞാൽ, ഇന്റർനെറ്റ് വേഗത 10 എംബിബിഎസ് ആയി കുറയുന്നതാണ്.

Also Read: തട്ടുകടയിൽ നിന്ന് ചമ്മന്തി കിട്ടിയില്ല, ഇടുക്കിയിൽ ജീവനക്കാരൻറെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button