Latest NewsNewsInternational

അരുണാചൽ അതിർത്തിക്ക് സമീപം വെച്ച് ചൈനയും പാകിസ്ഥാനും കൂടിക്കാഴ്ച നടത്തും; തീയതി പുറത്ത്

ഒക്ടോബർ 4-5 തീയതികളിൽ ഇന്ത്യയുടെ അരുണാചൽ പ്രദേശിന്റെ അതിർത്തിയോട് ചേർന്ന് അന്താരാഷ്ട്ര സഹകരണത്തിനായുള്ള മൂന്നാം ട്രാൻസ്-ഹിമാലയൻ ഫോറത്തിന്റെ മീറ്റിംഗ് നടത്താനൊരുങ്ങി ചൈന. പാകിസ്ഥാനും ഫോറത്തിൽ പങ്കാളിയാകും. ഹിമാലയൻ ബെൽറ്റിലെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനായി 2018-ൽ ബീജിംഗിന്റെ നിരീക്ഷണത്തിൽ രൂപീകരിച്ച ഫോറം അംഗരാജ്യങ്ങളിൽ പാകിസ്ഥാൻ, മംഗോളിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്.

ചൈനീസ് സർക്കാർ ഭരിക്കുന്ന ടിബറ്റിലെ നൈൻചിയിലാണ് ഈ വർഷം യോഗം സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ വരുന്ന പ്രവിശ്യയായ അരുണാചൽ പ്രദേശിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. വിദേശകാര്യ മന്ത്രി ജലീൽ അബ്ബാസ് ജിലാനി പങ്കെടുക്കുമെന്ന് ഇസ്ലാമാബാദ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ഭൂമിശാസ്ത്രപരമായ കണക്റ്റിവിറ്റി ഉൾപ്പെടെയുള്ള പ്രാദേശിക പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോറം രൂപീകരിച്ചതെങ്കിലും, ഈ വർഷത്തെ മീറ്റിംഗിന്റെ പ്രമേയം ‘പാരിസ്ഥിതിക നാഗരികതയും പരിസ്ഥിതി സംരക്ഷണവും’ എന്നതാണ്. കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം നടക്കുന്ന ആദ്യ യോഗം കൂടിയാണിത്.

ഖാലിസ്ഥാൻ തീവ്രവാദി നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചൈനയും ഇന്ത്യയും തമ്മിൽ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് അരുണാചൽ അതിർത്തിയോട് ചേർന്നുള്ള പാക്-ചൈന കൂടിക്കാഴ്ച എന്നതും ശ്രദ്ധേയം. ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും സംഘർഷത്തിലാണ്. 2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരുടെ ജീവൻ അപഹരിച്ച ഏറ്റുമുട്ടൽ മുതൽ ചൈന-ഇന്ത്യ ബന്ധം ‘അസ്വാഭാവികം’ ആണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തന്റെ സമീപകാല പരസ്യ പ്രസ്താവനകളിൽ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button