ThiruvananthapuramKeralaNattuvarthaLatest NewsNews

ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ പേരിൽ തൊഴിൽ തട്ടിപ്പ്: ഡിജിപിക്ക് പരാതി നൽകി മന്ത്രി

തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ പേരിൽ തൊഴിൽ തട്ടിപ്പ്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഡിജിപിക്ക് പരാതി നല്‍കി. മൂന്നര ലക്ഷം രൂപയാണ് മന്ത്രിയുടെ പേരുപറഞ്ഞ് കാഞ്ഞിരംകുളം സ്വദേശി ചന്ദ്രശേഖരന്‍ നായരില്‍ നിന്ന് തിരുവനന്തപുരം സ്വദേശികളായ രണ്ടംഗ സംഘം തട്ടിയെടുത്തത്. ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി ഡിജിപിക്ക് പരാതി നൽകിയത്.

ചന്ദ്രശേഖരന്‍ നായരുടെ മകള്‍ക്ക് സെക്രട്ടേറിയറ്റില്‍ ജോലി വാഗ്ദാനം ചെയ്താണ് ധനമന്ത്രിയുടെ ബന്ധുവാണെന്ന് അറിയിച്ച്‌ കരമന സ്വദേശി ശശിധരന്‍ നായരും ധനവകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയാണെന്ന് പറഞ്ഞ് നിഷ എന്ന യുവതിയും ചേർന്ന് മൂന്നരലക്ഷം തട്ടിയെടുത്തത്. 2022 മാര്‍ച്ചിൽ മാസത്തിലാണ് ഈ സംഘം ചന്ദ്രശേഖരൻ നായരിൽ നിന്ന് പണം വാങ്ങിയത്.

രാജ്യത്ത് ഓഗസ്റ്റ് മാസം പൂട്ടുവീണത് 74 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക്! കണക്കുകൾ പുറത്തുവിട്ട് മെറ്റ

കരമനയിലെ കാലടി സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമാണെന്നും സെക്രട്ടറിയേറ്റിലെ ഇടതുപക്ഷ യൂണിയനുമായി അടുത്ത ബന്ധമുണ്ടെന്നും ശശിധരന്‍, ചന്ദ്രശേഖരന്‍ നായരെ അറിയിച്ചിരുന്നു. ജോലിയിൽ നിയമനം ലഭിക്കാതെ വന്നതോടെ ചന്ദ്രശേഖരൻ നായർ, ശശിധരൻ നായരെ സമീപിച്ചു. എന്നാൽ മന്ത്രി തൃക്കാക്കര ഉപതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരിച്ചെത്തിയാൽ ജോലി ശരിയാക്കാമെന്നുമായിരുന്നു മറുപടി.

അതിനുശേഷവും ജോലി കിട്ടാതെ വന്നപ്പോള്‍ ചന്ദ്രശേഖരന്‍ നായര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് മന്ത്രി കെഎന്‍ ബാലഗോപാല്‍ ഡിജിപിക്ക് പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button