Latest NewsNewsIndia

എന്‍ഡിഎയുടെ ഭാഗമാകാന്‍ കെസിആര്‍ താത്പര്യമറിയിച്ചു, മകനെ തെലങ്കാന മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു: മോദി

ഹൈദരബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൈദരബാദ് മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 48 സീറ്റ് ലഭിച്ചതിന് പിന്നാലെ, എൻഡിഎ സഖ്യത്തിന്റെ ഭാഗമാകാൻ കെസിആര്‍ താത്പര്യം അറിയിച്ചിരുന്നു. മകന്‍ കെടിആറിനെ അനുഗ്രഹിക്കണമെന്നും മുഖ്യമന്ത്രിയാക്കാന്‍ സഹായിക്കണമെന്നും കെസിആര്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാജഭരണമല്ല ഈ നാട്ടിലെന്നായിരുന്നു കെസിആറിനോടുള്ള തന്റെ മറുപടിയെന്നും മോദി വ്യക്തമാക്കി.

‘എന്‍ഡിഎയുമായി കെസിആര്‍ സഖ്യം ആഗ്രഹിച്ചിരുന്നു. ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് ശേഷം കെസിആര്‍ എന്നെ വന്ന് കണ്ടിരുന്നു. ബിജെപി മികച്ച വിജയം നേടിയതിനെ തുടര്‍ന്നാണ് കെസിആര്‍ എന്നെ വന്ന് കണ്ടത്. എന്‍ഡിഎ സഖ്യത്തിനൊപ്പം ബിആര്‍എസിനെയും ഉള്‍പ്പെടുത്തണമെന്ന് കെസിആര്‍ എന്നോട് പറഞ്ഞു,’ മോദി വ്യക്തമാക്കി.

കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയ്ക്ക് തെറിയും പരിഹസവും, പ്രതികരിച്ച്‌ സജിത മഠത്തില്‍

‘ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ബിആര്‍എസിനെ പിന്തുണയ്ക്കണമെന്നും കെസിആര്‍ തന്നോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഒരിക്കലും ബിആര്‍എസുമായി സഖ്യം ചേരില്ലെന്ന് ഞാന്‍ കെസിആറിനോട് പറഞ്ഞു. അതിന് ശേഷമാണ് എന്നെ കെസിആര്‍ രൂക്ഷമായി ആക്രമിക്കാന്‍ തുടങ്ങിയത്. മുമ്പ് എന്നെ വിമാനത്താവളത്തില്‍ വന്ന് സ്വീകരിച്ചിരുന്ന കെസിആര്‍ പിന്നെ വരാതായത് അതുകൊണ്ടാണ്. തെലങ്കാനയിലെ ജനങ്ങളാണ് ഇനി ആര് ഭരിക്കണമെന്ന് തീരുമാനിക്കേണ്ടത്,’ മോദി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button