Latest NewsIndiaNews

ന്യൂസ് ക്ലിക്ക് അന്വേഷണ പരിധിയിലേയ്ക്ക് പ്രകാശ് കാരാട്ടും

വിവാദ വ്യവസായിയുമായുള്ള ഇ-മെയില്‍ സന്ദേശങ്ങള്‍ ഇഡിയുടെ നിരീക്ഷണത്തില്‍

ന്യൂഡെല്‍ഹി: ന്യൂസ് ക്ലിക്കിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം മുതിര്‍ന്ന സിപിഎം നേതാവ് പ്രകാശ് കാരാട്ടിലേയ്ക്കും നീളുന്നു. ഇതിന്റെ ഭാഗമായി അമേരിക്കന് ശതകോടീശ്വരന്‍ നെവില്‍ റോയ് സിംഗവും പ്രകാശ് കാരാട്ടും തമ്മിലുള്ള ഇമെയില്‍ സന്ദേശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Read Also: കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം: അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

എന്നാല്‍, ചൈനീസ് അജണ്ട നടപ്പാക്കുന്നതിനെ കുറിച്ചോ സാമ്പത്തിക ഇടപാടുകളെ കുറിച്ചോ സിംഗത്തോട് സംസാരിച്ചിട്ടില്ലെന്നാണ് കാരാട്ട് വിശദീകരിച്ചത്. പരിചയമുള്ള വ്യക്തി എന്ന നിലയില്‍ പൊതു ആശയവിനിമയം മാത്രമാണ് നടന്നതെന്ന് കാരാട്ട് പാര്‍ട്ടി നേതാക്കളോട് പറഞ്ഞുവെന്നാണ് സൂചന.

അതേസമയം, ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍ വാദിന്റെ കുടുംബാംഗങ്ങള്‍ക്ക് ന്യൂസ് ക്ലിക്കില്‍ നിന്ന് 40 ലക്ഷത്തോളം രൂപ കൈമാറിയതായും, മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പരഞ്‌ജോയ് ഗുഹ താക്കൂര്‍ത്തയ്ക്ക് 72 ലക്ഷം രൂപ കൈമാറിയതായും ഫെഡറല്‍ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ കണ്ടെത്തിയിട്ടുണ്ട്.

ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയ്ക്ക് 17.08 ലക്ഷം രൂപയും ന്യൂസ് ക്ലിക്കിലെ ഓഹരിയുടമയും സിപിഎമ്മിന്റെ ഐടി സെല്‍ അംഗവുമായ ബപ്പാദിത്യ സിന്‍ഹയ്ക്ക് 97.32 ലക്ഷം രൂപയും  ശമ്പളമായി നല്‍കിയതായും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button