Latest NewsNewsInternational

7 ദിവസത്തിനിടെ ആമസോണിൽ ചത്തത് നൂറിലധികം ഡോൾഫിനുകൾ

ബ്രസീലിയൻ ആമസോൺ മഴക്കാടുകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചത്തത് 100-ലധികം ഡോൾഫിനുകൾ ആണെന്ന് റിപ്പോർട്ട്. കടുത്ത വരൾച്ചയെ തുടർന്നാണ് ഡോൾഫിനുകൾ ചത്തത്. ജലത്തിന്റെ താപനില ഉയർന്ന നിലയിൽ തുടർന്നാൽ കൂടുതൽ ഡോൾഫിനുകൾ അധികം താമസിയാതെ മരിക്കാനിടയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ബ്രസീലിലെ ശാസ്ത്ര, സാങ്കേതിക, ഇന്നൊവേഷൻ മന്ത്രാലയത്തിന്റെ ഗവേഷണ ഗ്രൂപ്പായ മാമിറൗവ ഇൻസ്റ്റിറ്റ്യൂട്ട് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ടെഫെ തടാകത്തിന് ചുറ്റുമുള്ള പ്രദേശത്ത് തിങ്കളാഴ്ച രണ്ട് ചത്ത ഡോൾഫിനുകളെ കൂടി കണ്ടെത്തി. വരൾച്ച ഈ പ്രദേശത്തെ സസ്തനികളെയും മത്സ്യങ്ങളെയും ബാധിക്കും. ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ വീഡിയോയിൽ തടാകക്കരയിൽ കിടക്കുന്ന ഡോൾഫിന്റെ ശവശരീരങ്ങൾ കഴുകന്മാർ എടുക്കുന്നതായി കാണാം. ആയിരക്കണക്കിന് മത്സ്യങ്ങളും ചത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഉയർന്ന ജല താപനിലയാണ് മേഖലയിലെ തടാകങ്ങളിലെ മരണങ്ങൾക്ക് കാരണമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. ടെഫെ തടാക മേഖലയിൽ കഴിഞ്ഞ ആഴ്ച മുതൽ താപനില 39 ഡിഗ്രി സെൽഷ്യസ് (102 ഡിഗ്രി ഫാരൻഹീറ്റ്) കവിഞ്ഞു. ബ്രസീൽ ഗവൺമെന്റിന്റെ ചിക്കോ മെൻഡസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേഴ്‌സിറ്റി കൺസർവേഷൻ, മരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മൃഗഡോക്ടർമാരുടെയും ജല സസ്തനി വിദഗ്ധരുടെയും ടീമുകളെ അയച്ചതായി കഴിഞ്ഞ ആഴ്ച പറഞ്ഞു. ടെഫെ തടാകത്തിൽ ഏകദേശം 1,400 റിവർ ഡോൾഫിനുകൾ ഉണ്ടായിരുന്നതായി മമിറൗവ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ മിറിയം മാർമോണ്ടൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button