Life Style

യുവാക്കളില്‍ ഹൃദയാഘാതം വര്‍ദ്ധിക്കാനുള്ള കാരണങ്ങള്‍ മാറുന്ന ജീവിത ശൈലി

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുവാക്കളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം സംഭവിക്കുന്ന അഞ്ചില്‍ ഒരാള്‍ 40 വയസിന് താഴെയുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

18നും 25നും ഇടയില്‍ പ്രായമുള്ളവരില്‍ പോലും ഹൃദയസംബന്ധ രോഗങ്ങള്‍ സ്ഥിരീകരിക്കുന്നു. ഇത്തരത്തില്‍ യുവാക്കളില്‍ ഹൃദ്രോഗങ്ങള്‍ വര്‍ദ്ധിച്ചതിന് കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

മാറി വരുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയുമാണ് പ്രധാനപ്പെട്ട വെല്ലുവിളി. പ്രമേഹവും രക്ത സമ്മര്‍ദ്ദവും കൊളസ്‌ട്രോളും ഉയരുന്ന തരത്തിലുള്ള ഭക്ഷണങ്ങളാണ് ഇപ്പോള്‍ ഒട്ടുമിക്ക ആളുകളും കഴിക്കുന്നത്. ഇത്തരത്തില്‍ ആഹാരം കഴിക്കുന്നത് ശരീരത്തിന് ഉചിതമല്ല. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, ശീതളപാനീയങ്ങള്‍ എന്നിവ പതിവാക്കുന്ന യുവാക്കള്‍ക്കിടയില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഇത്തരം ഭക്ഷണ സാധനങ്ങള്‍ക്ക് നിയന്ത്രണം വച്ചാല്‍ ഒരു പരിധിവരെ ഹൃദയ സംബന്ധമായ രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കും.

മറ്റൊരു കാരണം പുകവലിയാണ്. മദ്യപാനത്തെക്കാള്‍ ദോഷം ചെയ്യുന്ന ഒന്നാണ് ഇത്. പുകവലി പൂര്‍ണമായും ഉപേക്ഷിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അമിതമായി പുകവലിക്കുന്നവരുടെ ഹൃദയാരോഗ്യം വളരെ മോശമെന്നാണ് പഠനങ്ങളില്‍ പറയുന്നത്.

ചിട്ടയായ വ്യായാമം ഹൃദയാഘാതം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒരാഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും 30-45 മിനിറ്റെങ്കിലും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. സൈക്ലിങ്, ഓട്ടം, നീന്തല്‍ തുടങ്ങിയ കാര്‍ഡിയോ വ്യായാമങ്ങള്‍ ഹൃദയത്തിന് നല്ലതാണ്. ദിവസവും ഓടാന്‍ പോകുന്നത് നല്ല കാര്യമാണ്.

യുവാക്കളില്‍ മാനസിക സമ്മര്‍ദ്ദവും വലിയ രീതിയില്‍ ഹൃദയാഘാതത്തിനു കാരണമാകുന്നു. ജോലി സംബന്ധമായ ടെന്‍ഷനും യുവാക്കളുടെ ആരോഗ്യത്തെ പൂര്‍ണമായും തകര്‍ക്കും. ഇടയ്ക്ക് ജോലി ഭാരം മാറ്റിവെച്ച് മാനസികമായ ഉല്ലാസങ്ങളില്‍ വ്യാപൃതരാകണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button