Latest NewsKeralaNews

കുവൈത്തിൽ തടവിലാക്കപ്പെട്ട നഴ്‌സുമാരടക്കം 34 ഇന്ത്യക്കാരെ മോചിപ്പിച്ചു: സന്തോഷം പങ്കുവെച്ച് വി മുരളീധരൻ

ന്യൂഡൽഹി: കുവൈത്തിൽ തടവിലാക്കപ്പെട്ട നഴ്‌സുമാരടക്കം 34 ഇന്ത്യക്കാരെ മോചിപ്പിച്ചു. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരുടെ മോചനം സാധ്യമായ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിദേശകാര്യമന്ത്രാലയവും മേഖലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ വ്യക്തിപരമായി താനും നടത്തിയ ഇടപെടലുകൾ ഫലം കണ്ടത് ചാരിതാർഥ്യമേകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: താടി വളർത്തുന്നവരുടെ ശ്രദ്ധയ്ക്ക് !! നായ്ക്കളില്‍ കാണപ്പെടുന്നതിനേക്കാള്‍ ഇരട്ടി അണുക്കള്‍ ഒരാളുടെ താടിയില്‍ ഉണ്ടാകും

മോചിപ്പിക്കപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും മലയാളികളാണ് എന്നത് ഇരട്ടിസന്തോഷം നൽകുന്നു. തടവിലാക്കപ്പെട്ടവരിലെ അമ്മമാർക്ക് പിഞ്ചു കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള സൗകര്യം നേരത്തെ ഒരുക്കാൻ സാധിച്ചിരുന്നു. മതിയായ രേഖകൾ ഇല്ലാതെ നഴ്സുമാർ കുവൈത്തിൽ എത്തിയതിൽ ഇന്ത്യയുടെ വിശദീകരണം അംഗീകരിക്കുകയും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുകയും ചെയ്ത കുവൈത്ത് അധികാരികൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

ലോകത്തെവിടെയും ഭാരതീയ പൗരൻമാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ നരേന്ദ്രമോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

Read Also: ജനങ്ങള്‍ക്ക് നേരെ നടപടി എടുത്തിട്ട് പിണറായി വിജയന്റെ പേര് പറയുക, മോട്ടോര്‍ വാഹന വകുപ്പിനെതിരെ എം.എം മണി

shortlink

Related Articles

Post Your Comments

Related Articles


Back to top button