ThiruvananthapuramKeralaNattuvarthaLatest NewsNews

ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് കൈ​ക്കൂ​ലി വാ​ങ്ങി: റവന്യൂ ഇൻസ്പെക്ടർ വിജിലന്‍സ് പിടിയില്‍

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ആ​റ്റി​പ്ര സോ​ണ​ൽ ഓ​ഫീസി​ലെ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ അ​രു​ൺ​കു​മാ​റി​നെയാണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ആ​റ്റി​പ്ര സോ​ണ​ൽ ഓ​ഫീസി​ലെ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ അ​രു​ൺ​കു​മാ​റി​നെയാണ് അറസ്റ്റ് ചെയ്തത്. 2000 രൂ​പ കൈ​ക്കൂ​ലി പ​ണ​വു​മാ​യിട്ടാണ് വി​ജി​ല​ൻ​സ് ഇയാളെ അ​റ​സ്റ്റ് ചെ​യ്തത്.

ആ​റ്റി​പ്ര ക​രി​മ​ണ​ൽ ഭാ​ഗ​ത്ത് പ​രാ​തി​ക്കാ​ര​നും ഭാ​ര്യ​യും ചേ​ർ​ന്ന് വാ​ങ്ങി​യ ഫ്ലാ​റ്റി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി ര​ണ്ടാ​ഴ്ച മു​മ്പ് പ​രാ​തി​ക്കാ​ര​ൻ ആ​റ്റി​പ്ര സോ​ണ​ൽ ഓ​ഫീസി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്, പ​രി​ശോ​ധ​ന​ക്കെ​ത്തി​യ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​റാ​യ അ​രു​ൺ​കു​മാ​ർ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ൾ ന​ട​പ​ടി​ക​ൾ ത്വ​രി​ത​ഗ​തി​യി​ലാ​ക്കു​ന്ന​തി​ന് കൈ​ക്കൂ​ലി​യു​മാ​യി ബു​ധ​നാ​ഴ്ച ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

Read Also : സാൻ്റാക്ലോസിൻ്റെ മുഖംമൂടി ധരിച്ച് തൂങ്ങിയ നിലയില്‍ മൃതദേഹം: കണ്ണൂരിൽ 17കാരനെ മരിച്ച നിലയിൽ കണ്ടെത്തി 

തുടർന്ന്, പ​രാ​തി​ക്കാ​ര​ൻ വി​വ​രം വി​ജി​ല​ൻ​സിൽ അറിയിച്ചു. തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് പൊ​ലീ​സ് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ആ​ർ. വി​നോ​ദ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ജി​ല​ൻ​സ് സം​ഘം കെ​ണി​യൊ​രു​ക്കി ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മു​ന്ന​ര​യോ​ടെ ഓ​ഫീ​സി​ൽ​വെ​ച്ച് പ​രാ​തി​ക്കാ​ര​നി​ൽ​നി​ന്ന്​ 2,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങ​വെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യി​ൽ​നി​ന്ന്​ ക​ണ​ക്കി​ൽ​പെ​ടാ​ത്ത 7000 രൂ​പ​യും വി​ജി​ല​ൻ​സ് പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

വി​ജി​ല​ൻ​സ് സം​ഘ​ത്തി​ൽ ഡി​വൈ.​എ​സ്.​പി​യെ കൂ​ടാ​തെ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ.​എ​സ്.​എ​ൽ, സ​നി​ൽ​കു​മാ​ർ.​റ്റി.​എ​സ്, പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ജി​ത് കു​മാ​ർ.​കെ.​വി, അ​നി​ൽ​കു​മാ​ർ.​ബി.​എം, സ​ഞ്ജ​യ്, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ്ര​മോ​ദ്, അ​രു​ൺ, ഹാ​ഷിം, അ​നീ​ഷ്, അ​നൂ​പ്, കി​ര​ൺ​ശ​ങ്ക​ർ, ജാ​സിം, ആ​ന​ന്ദ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button