NewsBusiness

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്! പിഴ നൽകേണ്ടത് കോടികൾ

ആദായ നികുതി വകുപ്പിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് എൽഐസി അറിയിച്ചു

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 271(1)(സി), 270 എന്നിവ എൽഐസി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ആദായ നികുതി വകുപ്പിന്റെ നടപടി. മൂന്ന് മൂല്യനിർണയ വർഷങ്ങളിലായി 84 കോടി രൂപ പിഴ ഇനത്തിൽ നൽകാൻ ആദായനികുതി വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. 2012-23, 2018-19, 2019-20 എന്നീ അസസ്മെന്റ് വർഷങ്ങളിലെ പിഴയാണ് ഒടുക്കേണ്ടത്.

2012-13 അസസ്മെന്റ് വർഷത്തിൽ 12.61 കോടി രൂപയും, 2018-19-ൽ 33.82 കോടി രൂപയും, 2019-20-ൽ 37.58 കോടി രൂപയും പിഴ ചുമത്തിയിട്ടുണ്ട്. സർക്കാർ നൽകുന്ന മൂലധനത്തിൽ നിന്നുള്ള വരുമാനം, ക്ലെയിം ചെയ്ത നികുതി കിഴിവ് എന്നിവ ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, ആദായ നികുതി വകുപ്പിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് എൽഐസി അറിയിച്ചു. 1956-ൽ 5 കോടി രൂപ പ്രാരംഭ മൂലധനമുള്ള എൽഐസിക്ക് 2023 മാർച്ച് 31 വരെ 40.81 ലക്ഷം കോടി രൂപ ലൈഫ് ഫണ്ടുമായി 45.50 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്.

Also Read: ആനതലയുള്ള ഗണപതി മിത്താണ് ശാസ്ത്രമല്ല…ആ നിലപാടിൽ മാറ്റമൊന്നുമില്ല: പരിഹസിച്ച് നടൻ ഹരീഷ് പേരടി

shortlink

Related Articles

Post Your Comments

Related Articles


Back to top button