Latest NewsNewsBusiness

ഈസ്റ്റർ ദിനത്തിൽ എൽഐസിക്കും അവധിയില്ല! കാരണം ഇത്

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) അവസാന ദിവസം ഞായറാഴ്ചയായതിനാലാണ് ഈ തീരുമാനം

ന്യൂഡൽഹി: കേന്ദ്ര പൊതു മേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസിയും ഈസ്റ്റർ ദിനത്തിൽ പ്രവർത്തിക്കും. ബാങ്കുകൾക്ക് പുറമേയാണ് എൽഐസിക്കും ഈസ്റ്റർ ദിനം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക വർഷം തീർന്നതിനു മുൻപ് നികുതിദായകർക്ക് നികുതി ഇളവ് ലഭിക്കുന്നതിന് വേണ്ടിയുള്ള നിക്ഷേപം നടത്തുന്നതിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇൻഷുറൻസ് മേഖല നിയന്ത്രിക്കുന്ന ഐആർഡിഎഐയുടെ നിർദ്ദേശാനുസരണമാണ് ഈസ്റ്റർ ദിനത്തിൽ എൽഐസിയും തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായത്.

സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ഏജന്‍സി ബാങ്കുകളോടും മാര്‍ച്ച് 31ന് തുറന്ന് പ്രവര്‍ത്തിക്കാനാണ് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) അവസാന ദിവസം ഞായറാഴ്ചയായതിനാലാണ് ഈ തീരുമാനം. ഇത്തവണ ഈസ്റ്റര്‍ വരുന്നതും മാര്‍ച്ച് 31നാണ്. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എസ്ബിഐ, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സര്‍ക്കാരിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കുകള്‍.

Also Read: ചെറുമകൻ്റെ മരണം ഉണ്ടാക്കിയ ആഘാതത്തിലും സിനിമയുടെ മാർക്കറ്റിങ്ങിനായി നജീബിനെ കൊണ്ടുവന്നു: അഡ്വ സംഗീത ലക്ഷ്മണ

shortlink

Related Articles

Post Your Comments

Related Articles


Back to top button