KannurKeralaNattuvarthaLatest NewsNews

മാ​ഹി​യി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ഡീസൽ കടത്ത്: പിടികൂടിയത് 4000 ലിറ്റർ, 4.66 ലക്ഷം പിഴയിട്ടു

ത​ല​ശ്ശേ​രി ജി.​എ​സ്.​ടി എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഓ​ഫീസ​ർ സ​ൽ​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആണ് പിടികൂടിയത്

ക​ണ്ണൂ​ർ: മാ​ഹി​യി​ൽ​ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന 4000 ലി​റ്റ​ർ ഡീ​സ​ൽ പി​ടികൂടി. ത​ല​ശ്ശേ​രി ജി.​എ​സ്.​ടി എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഓ​ഫീസ​ർ സ​ൽ​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആണ് പിടികൂടിയത്. പിടികൂടിയ ഡീസലിന് 4,66,010 രൂ​പ പി​ഴയീടാക്കി.

Read Also : മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് എം.എം മണിയുടെ ഭീഷണി: വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം

കോ​ടി​യേ​രി കാ​ൻ​സ​ർ സെ​ന്റ​റി​ന് സ​മീ​പ​ത്തു​വെ​ച്ചാ​ണ് നി​കു​തി​ വെ​ട്ടി​ച്ച് ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ഡീ​സ​ൽ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന്, നി​കു​തി​യും പി​ഴ​യും ഈ​ടാ​ക്കിയ ശേഷം വി​ട്ട​യ​ച്ചു. എ​ട​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു ഡീ​സ​ൽ.

ജി.​എ​സ്.​ടി സ്ക്വാ​ഡി​ൽ ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ ശ്രീ​ജേ​ഷ്, മ​നീ​ഷ്, അ​നി​ൽ​കു​മാ​ർ, ഡ്രൈ​വ​ർ മ​ഹേ​ഷ് കു​മാ​ർ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. നി​കു​തി​വെ​ട്ടി​ച്ച് ഇ​ന്ധ​ന​ക്ക​ട​ത്ത് ന​ട​ത്തു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഓ​ഫീസ​ർ സ​ൽ​ജി​ത്ത് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button