Latest NewsNewsIndia

ഘർ വാപസി പരാമർശം: യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനവുമായി അഖിലേഷ് യാദവ്

ലക്നൗ: ഘർ വാപസി പരാമർശത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. മതപരിവർത്തനങ്ങളെ എതിർക്കുന്നതിലും, മതപരിവർത്തനം ചെയ്യപ്പെട്ടവരുടെ മടങ്ങി വരവിനുള്ള ക്യാംപയിൻ ആരംഭിച്ചതിലും ആര്യസമാജത്തിന്റെ പങ്കിനെ യോഗി ആദിത്യനാഥ് പ്രശംസിച്ചതിന് പിന്നാലെയാണ് അഖിലേഷിന്റെ വിമർശനം.

ബിജെപി സർക്കാരിനെയും ഘർ വാപസി പ്രചാരണത്തെക്കുറിച്ചുള്ള ആദിത്യനാഥിന്റെ അഭിപ്രായങ്ങളെയും അഖിലേഷ് കടുത്ത ഭാഷയിൽ വിമർശിച്ചു. ബിജെപി വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ അവർ പരാജയപ്പെട്ടെന്നും അഖിലേഷ് യാദവ് ആരോപിച്ചു. ഉയർന്ന പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും ചൂണ്ടിക്കാട്ടിയ അഖിലേഷ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കഴിഞ്ഞ ദശാബ്ദക്കാലത്തെ നേട്ടങ്ങളെ അഖിലേഷ് യാദവ് ചോദ്യം ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button