CinemaMollywoodLatest NewsNewsEntertainment

50 കോടി കിലുക്കത്തിൽ മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്; പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സൽമാൻ

മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ് മൗത്ത് പബ്ലിസിറ്റിയിലൂടെ വമ്പൻ വിജയത്തിലേക്ക്. ഒരാഴ്ച പിന്നിട്ട ചിത്രം ഇതിനോടകം 50 കോടി ക്ലബിൽ ഇടംനേടി. പിന്നാലെ ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തി. ‘കണ്ണൂർ സ്ക്വാഡിന്റെ മുഴുവൻ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഒപ്പം ചിത്രത്തിന് നൽകുന്ന അവസാനിക്കാത്ത സ്നേഹത്തിന് പ്രേക്ഷകർക്ക് വലിയ നന്ദി’ എന്നാണ് ദുൽഖർ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.

പ്രേക്ഷകർ നൽകിയ ആദ്യ വാരത്തിലെ വൻ വരവേൽപ്പ് ഏറ്റുവാങ്ങി കണ്ണൂർ സ്‌ക്വാഡ് രണ്ടാം വാരത്തിലേക്കു ഹൗസ്ഫുൾ ഷോകളുമായി വിജയക്കുതിപ്പ് തുടരുകയാണ്. വെറും 9 ദിവസം കൊണ്ടാണ് സിനിമ 50 കോടി ക്ലബ്ബിൽ ചിത്രം കയറിയത്. സെപ്റ്റംബർ 28നാണ് മമ്മൂട്ടി നായകനായി എത്തിയ കണ്ണൂർ സ്ക്വാഡ് തിയേറ്ററിൽ എത്തിയത്. റോബി വർ​ഗീസ് രാജ് ആണ് സംവിധാനം. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ചിത്രത്തിന് ലഭിച്ചിരുന്നു. അത് മുന്നോട്ടുള്ള ദിവസങ്ങളിൽ പ്രേക്ഷകരെ തിയേറ്ററിലേക്ക് ക്ഷണിക്കാൻ ഇടയാക്കി.

മികച്ച ബുക്കിങ്ങാണ് പല മേഖലകളിലും ഇപ്പോഴും നടന്നു കൊണ്ടിരുന്നത്. വിദേശത്തടക്കം ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മുഹമ്മദ് ഷാപി, റോണി വർ​ഗീസ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ അസീസ്, ശബരീഷ് വർമ, മനോജ് കെ യു, കിഷോർ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button