Latest NewsKeralaNews

വികസന കുതിപ്പിനൊരുങ്ങി എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകൾ: 450 കോടിയുടെ റെയിൽവേ പദ്ധതികൾ പൂർത്തിയാകുന്നു

കൊച്ചി: എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളിലുമായി നടപ്പാക്കുന്ന 450 കോടിയുടെ റെയിൽവേ പദ്ധതികൾ 2025 ഓ​ഗസ്റ്റിൽ പൂർത്തിയാക്കുമെന്ന് അവലോകന ‌യോ​ഗത്തിൽ ദക്ഷണി റെയിൽവേ അറിയിച്ചു. ഹൈബി ഈഡൻ എംപിയുടെ  നിർദേശത്തെ തുടർന്നാണ് അവലോകനയോഗം ന‌ടത്തിയത്. എറണാകുളം സൗത്തിൽ 299.95 കോടി രൂപയുടെയും എറണാകുളം നോർത്തിൽ 150.28 കോടി രൂപയുടെ‌യും പദ്ധതികളാണ് ‌ടെൻഡർ ചെ‌‌യ്തത്. ആകെ 450.23 കോടി രൂപയുടെ നവീകരണ പദ്ധതികളാണ് നടപ്പാക്കുന്നത്.

സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെസ്റ്റ് ടെർമിനൽ ബിൽഡിങ്, ഈസ്റ്റ് ടെർമിനൽ ബിൽഡിങ്, മൾട്ടിലെവൽ കാർ പാർക്കിങ്, മെട്രോ സ്റ്റേഷനിലേക്ക് ആകാശപാത, എസ്കലേറ്ററുകൾ തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുക. നോർത്തിൽ വെസ്റ്റ് ടെർമിനൽ ബിൽഡിങ്, മൾട്ടിലെവൽ കാർ പാർക്കിങ്, മെട്രോ സ്റ്റേഷനിലേക്ക് ആകാശപാത, വെസ്റ്റ് ടെർമിനലിലേക്ക് ആകാശപാത എന്നിവയും നടപ്പാക്കും.

ലക്ഷ്യമിടുന്ന പദ്ധതികളും, തുടക്കം കുറിച്ച പദ്ധതികളും അവലോകന യോ​ഗത്തിൽ പ്രത്യേകം അവതരിപ്പിച്ചു. പ്രതീക്ഷിച്ച പുരോഗതിയില്ലാത്ത മേഖലകളിൽ  നേരിടുന്ന തടസങ്ങൾക്ക് വേണ്ട ഇടപെടലുകൾ സംബന്ധിച്ച്  ഹൈബി ഈഡൻ എംപി ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. എറണാകുളത്തെ രണ്ടു റെയിൽവേ സ്റ്റേഷനുകളിലും മുൻഭാഗത്തെയും പിൻഭാഗത്തെയും പ്രവേശന കവാടങ്ങളിൽ ഒരുപോലെ സൗകര്യമൊരുക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

ഹൈബി ഈഡൻ എംപിയ്ക്ക് പുറമെ, എംഎൽഎമാരായ ടിജെ വിനോദ്, കെ ബാബു, സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ എസ്എം ശർമ്മ, ഇലക്ട്രിക്കൽ, ഏരിയ മാനേജർ പരിമളൻ, എഞ്ചിനിയറിംഗ്, ഭരണ വിഭാഗം ഉദ്യോഗസ്ഥർ, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ മനു ജേക്കബ്, പദ്‌മജ എസ് മേനോൻ എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button