KasargodLatest NewsKeralaNattuvarthaNews

പ​തി​മൂ​ന്നു​കാ​രിയെ ഇടിച്ച് നിർത്താതെ പോയ കാറും ഡ്രൈവറും അറസ്റ്റിൽ

കാ​ർ ഡ്രൈ​വ​ർ പ​ര​പ്പ ക്ലാ​യി​ക്കോ​ട്ടെ അ​ബ്ദു​ൽ ജ​ലീ​ലി(43)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

നീ​ലേ​ശ്വ​രം: വി​ദ്യാ​ർത്ഥി​യെ ഇ​ടി​ച്ച് നി​ർ​ത്താ​തെ പോ​യ കാ​റും ഓ​ടി​ച്ച​യാ​ളും പൊലീസ് പി​ടി​യി​ൽ. കാ​ർ ഡ്രൈ​വ​ർ പ​ര​പ്പ ക്ലാ​യി​ക്കോ​ട്ടെ അ​ബ്ദു​ൽ ജ​ലീ​ലി(43)നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നൽകിയിരുന്നു: ലൈംഗിക ബന്ധം നടന്നത് ഉഭയസമ്മതത്തോടെയാണെന്ന് ഷിയാസ് കരീം

ക​ഴി​ഞ്ഞ സെപ്ബറ്റംബ​ർ 27നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. നെ​ല്ലി​യ​ടു​ക്കം എ.​യു.​പി സ്കൂ​ളി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ത്ഥി​നി കി​നാ​ന്നൂ​ർ പ​ള്ളം അ​നാ​ർ​പ്പി​ലെ ശ​ശി​കു​മാ​റി​ന്റെ മ​ക​ൾ പ​തി​മൂ​ന്നു​കാ​രി ശ്രീ​ന​ന്ദ​യെ ആണ് ഇയാൾ ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യത്. കു​ട്ടി​യെ ത​ട്ടി​യി​ട്ട കെ.​എ​ൻ 79/ 8786 വാ​ഗണർ കാറും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.​ നി​ര​വ​ധി സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​സി​ന് തു​മ്പു​ണ്ടാ​യ​ത്.

നീ​ലേ​ശ്വ​രം ഇ​ൻ​സ്പെ​ക്ട​ർ കെ. ​പ്രേം​സ​ദ​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​വി​ശാ​ഖ്, പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​മ​ൽ രാ​മ​ച​ന്ദ്ര​ൻ, സു​മേ​ഷ് മാ​ണി​യാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് വി​ദ​ഗ്ധ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button