Latest NewsKeralaIndiaInternational

ഹമാസ് അക്രമിച്ചിട്ടും പതിവുപോലെ ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം

ന്യൂഡൽഹി: ഗാസ കത്തുന്നതിനിടെ ഇസ്രയേലിനെതിരെ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്‌തീനിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുന്നത്‌ ഇസ്രയേൽ അവസാനിപ്പിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ ദ്വിരാഷ്‌ട്ര കരാർ പാലിക്കാൻ തയ്യാറാകണം. തീവ്ര വലതുനേതാവായ ബെന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രയേലിന്റെ കടന്നാക്രമണങ്ങളിൽ പലസ്‌തീനിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 40 കുട്ടികൾ ഉൾപ്പെടെ 248 പേർക്കാണ്‌ ജീവൻ നഷ്‌ടമായതെന്നും യെച്ചൂരി എക്‌സിൽ കുറിച്ചു.

‘ആക്രമണങ്ങളെയും പ്രത്യാക്രമണങ്ങളെയും അപലപിക്കുന്നു. അക്രമണങ്ങളെ യുഎന്‍ തടയിടണം. പലസ്തീനികളുടെ നിയമാനുസൃതമായ അവകാശങ്ങള്‍ യുഎന്‍ ഉറപ്പാക്കണം.’ പലസ്തീന്‍ ഭൂമികളിലെ എല്ലാ ഇസ്രയേലി അനധികൃത കുടിയേറ്റങ്ങളും അധിനിവേശവും പിന്‍വലിക്കുകയും വേണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

ഇസ്രായേല്‍ നടത്തുന്ന ഫാസിസ്റ്റ് അക്രമങ്ങളോട് സഹികെട്ട പ്രതികരണമാണ് ഹമാസ് ആരംഭിച്ച യുദ്ധമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു. വന്‍ സൈനികശക്തിയായ ഇസ്രായേല്‍ ഈ യുദ്ധത്തില്‍ അമേരിക്കന്‍ പിന്തുണയോടെ ജയിച്ചേക്കാം. ഗസ പ്രദേശത്ത് വലിയ നാശനഷ്ടം ഉണ്ടാക്കാനും അവര്‍ക്ക് ശേഷിയുണ്ടെന്ന് എംഎ ബേബി പറഞ്ഞു.

അതേസമയം ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 250 ആയി. രണ്ടായിരത്തോളം പേര്‍ക്ക് പരുക്കേറ്റു. ഹമാസ് ആക്രമണത്തില്‍ നാല്പത് ഇസ്രയേലികളും, ഇസ്രയേല്‍ ഗാസയിലേക്ക് നടത്തിയ ആക്രമണത്തില്‍ 234 പലസ്തീനികളും കൊല്ലപ്പെട്ടു.

ആക്രമണത്തില്‍ ഇസ്രയേലിനെ പിന്തുണച്ച് ഇന്ത്യ പ്രതികരിച്ചു. ഇസ്രയേലിലെ ഭീകരാക്രമണ വാര്‍ത്തകള്‍ ഞെട്ടലോടെയാണ് കേട്ടതെന്നും തങ്ങളുടെ പ്രാര്‍ത്ഥനകള്‍ നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഫലസ്തീന്‍ ഭീകര സംഘടനയായ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെ തുടര്‍ന്നുണ്ടായ അപ്രതീക്ഷിത യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുകയാണ്. പല മലയാളികളുടെയും താമസസ്ഥലം ഉള്‍പ്പെടെ തകര്‍ന്നു. കനത്ത ഷെല്‍ ആക്രമണവും ബോംബ് അക്രമണവും അനുഭവിക്കുകയാണെന്ന് ഇസ്രയേലിലെ മലയാളികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button