Latest NewsNewsBusiness

ഗൂഗിൾ പിക്സൽ 7 സീരീസിലെ ഹാൻഡ്സെറ്റുകൾ വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഈ ഓഫർ മിസ് ചെയ്യരുതേ..

ഇത്തവണ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ പരമാവധി 32,000 രൂപയുടെ കിഴിവാണ് നേടാൻ സാധിക്കുക

ഗൂഗിളിന്റെ കിടിലം ഹാൻഡ്സെറ്റുകളിൽ ഒന്നായ ഗൂഗിൾ പിക്സൽ 7 പ്രോ, പിക്സൽ 7 എ എന്നിവ ഗംഭീര വിലക്കുറവിൽ വാങ്ങാൻ അവസരം. ഫ്ലിപ്കാർട്ടിലെ ബിഗ് ബില്യൺ ഡേയ്സ് സെയിലിലാണ് ഈ ഹാൻഡ്സെറ്റ് വമ്പൻ വിലക്കുറവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ഉപഭോക്താക്കൾക്ക് ഗൂഗിൾ പിക്സൽ 7 പ്രോ 58,999 രൂപയ്ക്ക് വാങ്ങാനാകും. നേരത്തെ 63,999 രൂപയ്ക്കാണ് ഇവ ലിസ്റ്റ് ചെയ്തിരുന്നത്. മറ്റ് ഡിസ്കൗണ്ടുകളെ കുറിച്ച് അറിയാം.

ഇത്തവണ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ പരമാവധി 32,000 രൂപയുടെ കിഴിവാണ് നേടാൻ സാധിക്കുക. ഈ വർഷം ആദ്യം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഗൂഗിൾ പിക്സൽ 7 എ ബിഗ് ബില്യൺ ഡേയ്സിൽ 31,499 രൂപയ്ക്ക് വാങ്ങാനാകും. കൂടാതെ, ബാങ്ക് ഓഫറുകളും ലഭ്യമാണ്. ലോഞ്ച് ചെയ്യുന്ന സമയത്ത് 43,999 രൂപയായിരുന്നു ഈ സ്മാർട്ട്ഫോണിന്റെ വില. ആകർഷകമായ ഫീച്ചറുകളാണ് ഗൂഗിൾ പുറത്തിറക്കുന്ന സ്മാർട്ട്ഫോണുകളുടെ പ്രധാന പ്രത്യേകത.

Also Read: കരുവന്നൂര്‍ ബാങ്കിൽ വായ്പ തിരിച്ചു പിടിക്കാൻ നടപടി: ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി

ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി പിക്സൽ 7 പ്രോയിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 30x സൂപ്പർ റെസല്യൂഷൻ സൂം, 5x ഒപ്റ്റിക്കൽ സൂം എന്നിവയുള്ള 48 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറയും 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമാണ് പിക്സൽ 7 എയിൽ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button