Latest NewsKeralaNews

നാല് വോട്ടിന് വേണ്ടിയുള്ള സിപിഎം മതപ്രീണനത്തിന്റെ തുടർച്ചയാണ് എം എ ബേബിയുടെ മനുഷ്യത്വവിരുദ്ധമായ വാക്കുകൾ: കെ സുരേന്ദ്രൻ

തിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി സിപിഎം എടുക്കുന്ന മതപ്രീണനത്തിന്റെ തുടർച്ചയാണ് എം എ ബേബിയുടെ മനുഷ്യത്വവിരുദ്ധമായ വാക്കുകളെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലോകത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഭീകരാക്രമണമാണ് ഹമാസ് ഇസ്രായേലിൽ നടത്തിയതെന്ന് സുരേന്ദ്രൻ പറഞ്ഞു.

Read Also: എയർ ഇന്ത്യയിലെ യാത്ര ഇനി കൂടുതൽ സുരക്ഷിതം! ജെൻഡർ-സെൻസിറ്റീവ് സീറ്റ് അസൈൻമെന്റ് ഉടൻ നടപ്പിലാക്കും

2014 ന് മുമ്പ് ഇത്തരം നിരവധി ഭീകരാക്രമണങ്ങൾക്ക് ഇരയായ ഭാരതം ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. മാനവികതയുടെ ഏറ്റവും വലിയ ശത്രുവാണ് ഭീകരവാദം എന്നതാണ് നമ്മുടെ നാടിന്റെ എന്നത്തേയും നിലപാട്. സ്ത്രീകളെ നടുറോഡിൽ ക്രൂരമായി ആക്രമിക്കുന്ന, ബന്ദികളാക്കപ്പെട്ടവരെ പോലും ഇഞ്ചിഞ്ചായി കൊല്ലുന്ന, പരിക്കേറ്റവരെ കൊണ്ടു പോവുന്ന ആംബുലൻസുകൾ ആക്രമിക്കുന്ന ഹമാസ് ഭീകരർ ഒരു ആധുനിക ലോകത്തിന് അപമാനമാണ്. എന്നാൽ നിർഭാഗ്യകരം എന്നു പറയട്ടെ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി കൊടുംക്രൂരതയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഹമാസ് സഹികെട്ട് തിരിച്ചടിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് അദ്ദേഹം അറിയിച്ചു.

നാല് വോട്ടിന് വേണ്ടി സിപിഎം എടുക്കുന്ന മതപ്രീണനത്തിന്റെ തുടർച്ചയാണ് എം എ ബേബിയുടെ മനുഷ്യത്വവിരുദ്ധമായ വാക്കുകൾ. ഹമാസ് സ്വാതന്ത്ര്യ സമരമാണ് നടത്തുന്നതെന്നാണ് സിപിഎം നേതാവ് പറയുന്നത്. ഉറങ്ങി കിടക്കുന്ന നിരപരാധികളുടെ വീട്ടിൽ അതിക്രമിച്ചു കയറി അവരെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതാണോ സ്വാതന്ത്ര്യസമരമെന്ന് ബേബി വ്യക്തമാക്കണം. കാശ്മീരിൽ പാക് അനുകൂല ഭീകര സംഘടനകൾ നടത്തുന്നത് സ്വാതന്ത്ര്യസമരമാണെന്ന് പറയുന്നവരുള്ള പാർട്ടിയായ സിപിഎമ്മിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കാനുമില്ല. കേന്ദ്രസർക്കാർ ഇസ്രായേലിന് പിന്തുണയ്ക്കുന്നത് രാജ്യത്തിന്റെ പഴയ നിലപാടിന് വിരുദ്ധമാണെന്നാണ് ബേബിയുടെ മറ്റൊരു വാദം. ആഗോള ഇസ്ലാമിക ഭീകരവാദത്തിനെതിരായ നിലപാടിൽ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് ഭാരതം ഐക്യരാഷ്ട്രസഭയിൽ അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2008 നവംബർ 26ന് മുംബെയിൽ നടന്നതിന് സമാനമായ രീതിയിലാണ് ഇന്ന് ഇസ്രായേലും അക്രമിക്കപ്പെട്ടത്. ഇന്ത്യയും ഇസ്രായേലും ഭീകരവാദത്തിന്റെ ഇരകളാണ്. കമ്മ്യൂണിസ്റ്റുകാരാവട്ടെ എപ്പോഴും ഭീകരവാദികളുടെ അഞ്ചാംപത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഗാസയില്‍ 400ലധികം ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന: നിരവധി ഭീകരരെ ബന്ദികളാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button