KeralaLatest NewsNewsIndia

വന്ദേ ഭാരത് കാരണം മറ്റു ട്രെയിനുകള്‍ വൈകുന്നു: റെയില്‍വെ മന്ത്രിക്ക് കത്തയച്ച് കെസി വേണുഗോപാൽ

ഡല്‍ഹി: വന്ദേ ഭാരത് കടന്ന് പോകുമ്പോള്‍ മറ്റു എക്സ്പ്രസ് ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംപി റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.

വന്ദേ ഭാരത് കടന്ന് പോകാന്‍ മറ്റു ട്രെയിനുകള്‍ 20 മുതല്‍ 40 മിനിറ്റുവരെ പിടിച്ചിടുന്നത് പതിവാണെന്നും അതുകാരണം എക്‌സ്പ്രസ് ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് നിശ്ചിത സമയത്തില്‍ നിന്നും മണിക്കൂറുകള്‍ വൈകിയാണ് എത്തിച്ചേരുക എന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഇത് സ്ഥിരം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാണ് ഉണ്ടാക്കുന്നതെന്നും സര്‍ക്കാര്‍ ഓഫീസിലും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ജോലിക്കു പോകുന്നവരെയും വിദ്യാര്‍ത്ഥികളെയും നിലവില്‍ ഇത് കാര്യമായി തന്നെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അക്രമം സമം സി.പി.എം എന്ന് വരുത്താൻ നന്നായ് മെനക്കെടുന്നുണ്ട് ചാവേർ: കുറിപ്പ്

എറണാകുളം-കായംകുളം എകസ്പ്രസ്, ജനശതാബ്ദി, വേണാട്, ഏറനാട്, പാലരുവി, നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളെ നിലവിലെ വന്ദേഭാരതിന്റെ സമയക്രമം ബാധിക്കുന്നുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കേന്ദ്ര റെയില്‍വെ മന്ത്രാലായം തയ്യാറകണമെന്നും വേണുഗോപാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button