Latest NewsNewsBusiness

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു, അറിയാം ഇന്നത്തെ നിരക്കുകൾ

ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ കൂടി 5,335 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവില ഉള്ളത്.

ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 42,520 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,315 രൂപയുമായിരുന്നു നിരക്ക്. ഒക്ടോബർ മാസത്തിലെ ആദ്യ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഇടിയുന്ന പ്രവണതയാണ് ദൃശ്യമായതെങ്കിലും, പിന്നീട് വില ഉയരുകയായിരുന്നു. ആഗോളവിപണിയിലെ ഉയർച്ചയാണ് ആഭ്യന്തര വിപണിയിലും പ്രകടമായിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ വില ഉയരുകയാണെങ്കിൽ, ആഭ്യന്തര വിപണിയിലും വർദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്.

Also Read: ഭാര്യയെയും ഭർത്താവിനെയും വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button