KottayamLatest NewsKeralaNattuvarthaNews

ബി​വ​റേ​ജി​ൽ നി​ന്ന്​ മ​ദ്യം വാ​ങ്ങി ചില്ലറ വി​ൽ​പ​ന: 15 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി യുവാവ്​ പിടിയിൽ

ഉ​പ്പു​ത​റ ക​ല്ലൂ​ർ വീ​ട്ടി​ൽ നി​ഖി​ൽ മോ​ഹ​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ക​ട്ട​പ്പ​ന:15 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ. ഉ​പ്പു​ത​റ ക​ല്ലൂ​ർ വീ​ട്ടി​ൽ നി​ഖി​ൽ മോ​ഹ​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഉ​പ്പു​ത​റ സി.​ഐ ഇ.​ബാ​ബു ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : സിക്കിം പ്രളയം: കാണാതായ 105 പേർക്കായി തിരച്ചില്‍ തുടരുന്നു, 390 വിനോദസഞ്ചാരികളെ രക്ഷപെടുത്തി ​ത്രിശക്തി സേന

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെയാണ് സംഭവം. ഉ​പ്പു​ത​റ സ​ഹ​ക​ര​ണ ബാ​ങ്കി​ന് എ​തി​ർ​വ​ശ​ത്ത് ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്ത് ഓ​ട്ടോ നി​ർ​ത്തി​യി​ട്ട് മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ബി​വ​റേ​ജി​ൽ നി​ന്ന്​ മ​ദ്യം വാ​ങ്ങി വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി ല​ഭി​ച്ചി​രു​ന്നു.

പൊ​​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഓ​ട്ടോ​റി​ക്ഷ എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​ക്ക് കൈ​മാ​റും. എ​സ്.​ഐ സി​യാ​ദ് മോ​ൻ, സി.​പി.​ഒ മാ​രാ​യ ബി​ജു അ​ല​ക്സ്, അ​ൽ​ജി​ൻ ടി. ​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ​യും തൊ​ണ്ടി​മു​ത​ലും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​യെ കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button