Latest NewsNewsIndia

ഇന്ത്യാ വിരുദ്ധ പരാമർശം : അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ അനുമതി നൽകി ഡൽഹി ലഫ്റ്റനന്റ് ഗവർണർ

ഡൽഹി: പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ എഴുത്തുകാരി അരുന്ധതി റോയിയെയും കശ്മീർ കേന്ദ്ര സർവകലാശാല മുൻ പ്രഫസർ ശൈഖ് ഷൗഖത്ത് ഹുസൈനെയും വിചാരണ ചെയ്യാൻ അനുമതി നൽകി ഡൽഹി ലഫ്റ്റനന്റ് ഗവർണർ വികെ സക്സേന. 2010ൽ ഡൽഹിയിൽ നടന്ന ഒരു സെമിനാറിനിടെ ഇന്ത്യാ വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചായിരുന്നു ഇരുവർക്കുമെതിരെ കേസെടുത്തത്.

‘ആസാദി: ദ ഒൺലി വേ’ എന്ന പേരിൽ നടത്തിയ കൺവെൻഷനിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് സുശീൽ പണ്ഡിറ്റ് എന്ന വ്യക്തിയും, ‘റൂട്ട്സ് ഇൻ കാശ്മീർ’ എന്ന കശ്മീരി പണ്ഡിറ്റ് സംഘടനയും ഇവർക്കെതിരെ പരാതി നൽകിയിരുന്നു. ‘കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുക’ എന്നതായിരുന്നു കൺവെൻഷന്റെ അജണ്ടയും അതിലെ ചർച്ചകളുമെന്നും പൊതുസമാധാനവും സുരക്ഷയും അപകടത്തിലാക്കുന്ന തരത്തിലുള്ള പ്രകോപനപരമായ പ്രസംഗങ്ങളാണിതെന്നും സുശീൽ പണ്ഡിറ്റ് പരാതിയിൽ ആരോപിച്ചു.

ട്രാവൽ ഇൻഷുറൻസ് ക്ലെയിമുകൾ ഇനി എളുപ്പത്തിൽ നേടാം! പുതിയ സംവിധാനവുമായി ടാറ്റ എഐജി ജനറൽ ഇൻഷുറൻസ്

സംഭവത്തിൽ ഇന്ത്യൻ ശിക്ഷ നിയമം 153 എ, 153 ബി, 505 എന്നിവ പ്രകാരം അരുന്ധതി റോയ്, ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ എന്നിവർക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് ഡൽഹി എൽജി പറഞ്ഞു. എന്നാൽ, രാജ്യദ്രോഹക്കുറ്റം ചുമത്തിയുള്ള എല്ലാ വിചാരണകളും നടപടികളും നിർത്തിവയ്ക്കാൻ 2022ൽ സുപ്രീം കോടതി നിർദ്ദേശിച്ചതിനാൽ, ഐപിസി 124 എ പ്രകാരാമുള്ള വിചാരണ എൽ ജി അംഗീകരിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button