ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ വധിച്ചു. മോറിഫത്ത് മഖ്ബൂല്‍, ജാസിം ഫാറൂഖ് എന്നിവരെയാണ് വധിച്ചത്. കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശര്‍മയുടെ കൊലയില്‍ പങ്കളിയാണ് മരിച്ച ജാസിം ഫാറൂഖ് എന്ന് കശ്മീര്‍ ഡിജിപി വ്യക്തമാക്കി.
ഷോപ്പിയാനിലെ അല്ഷിഫോര പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംയുക്ത സേന തിരച്ചില്‍ ആരംഭിച്ചത്. പിന്നാലെയാണ് സുരക്ഷാ സേനയും പൊലീസും സംയുക്തമായി ഭീകരരുമായി ഏറ്റുമുട്ടിയത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
Post Your Comments