Latest NewsNewsIndia

‘സുന്ദരനാണല്ലോ എന്നിട്ടും എന്താണ് ഇതുവരെ വിവാഹം കഴിക്കാത്തത്?’ – 53 കാരനായ രാഹുൽ ഗാന്ധിയോട് വിദ്യാർത്ഥിനി

ന്യൂഡൽഹി: എന്തുകൊണ്ടാണ് ഇത്രയും വയസ്സായിട്ടും വിവാഹിതനാകാത്തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് വിദ്യാർത്ഥികൾ. ജയ്പൂരിലെ വനിതാ വിദ്യാർത്ഥിനികളുമായി നടത്തിയ ചോദ്യോത്തര വേളയിൽ സംസാരിക്കവെയാണ് താൻ വിവാഹിതനാകാത്തതിന്റെ കാരണം രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത്. താൻ തന്റെ ജോലിയിലും പാർട്ടിക്കകത്തും പൂർണ്ണമായും മുഴുകിയിരിക്കുന്നതിനാലാണ് വിവാഹം കഴിക്കാത്തത് എന്നാണ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളോട് പറഞ്ഞത്.

ജയ്പൂരിലെ മഹാറാണി കോളേജിലെ വിദ്യാർത്ഥികളുമായി രാഹുൽ ഗാന്ധി നടത്തിയ സംവദത്തിന്റെ വീഡിയോ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചിട്ടുണ്ട്. ജാതി സെൻസസ്, സ്വാതന്ത്ര്യ സമരത്തിലെ സ്ത്രീകളുടെ പങ്ക് തുടങ്ങി സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെ കുറിച്ച് പോലും വിദ്യാർത്ഥികൾ രാഹുൽ ഗാന്ധിയോട് ചോദ്യങ്ങൾ ചോദിച്ചു.

‘താങ്കൾ മിടുക്കനും സുന്ദരനുമാണ്… എന്ത് കൊണ്ട് വിവാഹത്തെ കുറിച്ച് ചിന്തിച്ചില്ല?’ 53 കാരനായ മുൻ കോൺഗ്രസ് അധ്യക്ഷനോട് ഒരു വിദ്യാർത്ഥിനി ചോദിച്ചു.

‘ഞാൻ എന്റെ ജോലിയിലും കോൺഗ്രസ് പാർട്ടിയിലും പൂർണ്ണമായും കുടുങ്ങിയിരിക്കുന്നു’, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തന്റെ പ്രിയപ്പെട്ട പാചകരീതിയെക്കുറിച്ചുള്ള ചോദ്യത്തിന്, കയ്പ്പയും കടലയും ചീരയും ഒഴികെ എല്ലാം തനിക്ക് ഇഷ്ടമാണെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.

മുഖത്ത് എന്താണ് പുരട്ടുന്നതെന്ന ഒരു പെൺകുട്ടിയുടെ ചോദ്യത്തിന്, താൻ ഒരിക്കലും മുഖത്ത് ക്രീമോ സോപ്പോ പുരട്ടാറില്ലെന്നും, വെള്ളത്തിൽ മുഖം കഴുകുക മാത്രമാണ് ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി മറുപടി നൽകി.

സ്വാതന്ത്ര്യസമരത്തിൽ സ്ത്രീകളുടെ പങ്ക് പുരുഷന്മാരേക്കാൾ കുറവല്ലെന്നും അതിനാൽ അവർക്ക് എന്തിന് അവകാശങ്ങൾ കുറവാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്ത്രീകൾക്കുള്ള സാമ്പത്തിക സ്വയംഭരണത്തെക്കുറിച്ച് അദ്ദേഹം ദീർഘമായി സംസാരിച്ചു.

‘പണം എങ്ങനെ പ്രവർത്തിക്കുന്നു, അധികാരം എങ്ങനെ പ്രവർത്തിക്കുന്നു, പണം എന്താണെന്ന് യഥാർത്ഥത്തിൽ സ്ത്രീകൾക്ക് ഒരിക്കലും വിശദീകരിച്ചിട്ടില്ല. സമൂഹത്തിൽ ഇപ്പോഴും സ്ത്രീകൾക്കെതിരെ വിവേചനം നിലനിൽക്കുന്നു. കന്യാകുമാരി മുതൽ കാശ്മീർ വരെ താൻ ഏറ്റെടുത്ത ഭാരത് ജോഡോ യാത്ര ഈ ആശയവിനിമയങ്ങളുമായി തുടരുന്നു’, അദ്ദേഹം മറുപടി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button