Latest NewsNewsInternational

ഹമാസിന് സമാനമായ രീതിയില്‍ ഇന്ത്യയെ ആക്രമിക്കും, ഇന്ത്യക്കെതിരെ ഖലിസ്ഥാന്‍ ഭീകരന്റെ ഭീഷണി

കാനഡ: ഹമാസിന് സമാനമായ രീതിയില്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഖലിസ്ഥാന്‍ ഭീകരന്റെ ഭീഷണി. കാനഡയിലുള്ള ഖലിസ്താന്‍ ഭീകരന്‍ ഗുര്‍പത്വന്ത് പന്നുവിന്റേതാണ് ഭീഷണി. വീഡിയോ സന്ദേശത്തിലൂടെയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. സിഖ് ഫോര്‍ ജസ്റ്റിസ് തലവനാണ് ഗുര്‍പത്വന്ത് പന്നൂന്‍. 2020 ജൂലൈയില്‍ ആഭ്യന്തരമന്ത്രാലയം ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

Read Also: സമൂഹത്തിൽ ഇപ്പോഴും സ്ത്രീകൾക്കെതിരെ വിവേചനം നിലനിൽക്കുന്നു: രാഹുൽ ഗാന്ധി

ഇന്ത്യയിലെ പഞ്ചാബിലെ അമൃത്സറിന് അടുത്തുള്ള ഖാന്‍കോട്ട് ഗ്രാമത്തിലാണ് ഗുര്‍പത്വന്ത് ജനിച്ചതും വളര്‍ന്നതും. സിഖുകാര്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അന്താരാഷ്ട്ര കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്യുന്നതിലും ഗുര്‍പത്വന്ത് പന്നൂന്‍ പങ്കാളിയാണ്.

2020-ല്‍ ഇയാളെ ഇന്ത്യാ ഗവണ്‍മെന്റ് തീവ്രവാദിയായി പ്രഖ്യാപിക്കുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ സെക്ഷന്‍ 51 എ പ്രകാരം അയാളുടെ കൃഷിഭൂമി അറ്റാച്ച് ചെയ്യുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button