KeralaLatest NewsIndiaInternational

ഭീകരനെ ലക്ഷ്യമാക്കി വരുന്ന മിസൈലിന് വിവേചനബുദ്ധി ഇല്ലെന്ന് തിരിച്ചറിയണം,ഭീകരരുടെ അയൽക്കാരും ഇരകളാകും- സന്ദീപ് വാചസ്പതി

ഹമാസിനെ പിന്തുണച്ചു കൊണ്ട് ഫേസ്‌ബുക്കിൽ പലരും രംഗത്തെത്തിയിരിക്കുകയാണ്. കൂടാതെ കോൺഗ്രസ് പലസ്തീന് പിന്തുണയുമായി പ്രമേയവും പാസാക്കി. ഇസ്രയേൽ- പലസ്തീൻ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ പലസ്തീനെ പിന്തുണച്ച് കോൺഗ്രസ് പ്രമേയം പാസാക്കി. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹാരിക്കനും അടിയന്തിരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പം കോൺഗ്രസ് ഉറച്ചുനിൽക്കണമെന്നും പാർട്ടിയുടെ പ്രവർത്തകസമിതി യോഗത്തിൽ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.അതേസമയം, ഇതിനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി രംഗത്തെത്തി. ഐഎസ് എന്നാൽ സിറിയ അല്ലെന്നും ഐഎസ്‌ഐ എന്നാൽ പാകിസ്‌താനല്ലെന്നും അതേപോലെ ഹമാസ് എന്നാൽ പലസ്തീൻ അല്ലെന്നും എല്ലാവരും മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഐ എസ് ഐ പാകിസ്താൻ അല്ലാത്തത് പോലെ, താലിബാൻ അഫ്ഗാൻ അല്ലാത്തത് പോലെ, ഐ എസ് സിറിയ അല്ലാത്തത് പോലെ ഹമാസ് അല്ല പലസ്തീൻ.
പലസ്തീനിൻ്റെ പടിഞ്ഞാറൻ ഭാഗമായ ഗാസാ പ്രദേശം മാത്രം കൈവശം വെച്ചിരിക്കുന്ന ഒരു തീവ്രവാദ പ്രസ്ഥാനമാണ് ഹമാസ്. (ഇതോടൊപ്പമുള്ള ഭൂപടം നോക്കിയാൽ മനസ്സിലാകും.) അവരെ എതിർക്കുക എന്നാൽ പാലസ്തീനെ എതിർക്കുക എന്നല്ല അർത്ഥം. പലസ്തീനിൻ്റെ പരമാധികാരം അംഗീകരിക്കുകയും ഹമാസിൻ്റെ ഭീകരവാദം എതിർക്കുകയും ചെയ്യുക എന്നതാണ് ഭാരതത്തിൻ്റെ നയം. അത് തന്നെയാണ് ജനാധിപത്യ ബോധമുള്ള എല്ലാ ജനതയ്ക്കും കരണീയമായ മാർഗം.

പലസ്തീനിലെ പ്രധാന പാർട്ടികളായ ഫത്താ പാർട്ടി, പി. എൽ.ഒ തുടങ്ങിയവയുമായി ഭാരതത്തിന് മികച്ച ബന്ധമാണ് ഉള്ളത്. പലസ്തീൻ മുൻ പ്രസിഡൻ്റ് യാസർ അറഫാത്ത് ഭാരതത്തിൻ്റെ നല്ല സുഹൃത്തായിരുന്നു. പി.വി നരസിംഹ റാവു, അടൽ ബിഹാരി വാജ്പേയി എന്നിവരുമായി അദ്ദേഹത്തിന് മികച്ച ബന്ധം ഉണ്ടായിരുന്നു.

ആഗോള ഇസ്ലാം തീവ്രവാദത്തിൻ്റെ തിക്ത ഫലം അനുഭവിക്കുന്ന ജനത എന്ന നിലയിലാണ് ഭാരതം ഇസ്രയേൽ ജനതയെ പിന്തുണയ്ക്കുന്നത്. ഒപ്പം പൗരാണിക കാലം മുതൽ ഉള്ള ബന്ധത്തിൻ്റെ പേരിലും. ഗാസ ഒഴികെ ഉള്ള പ്രദേശത്തെ പാലസ്തീൻ ജനങ്ങളും ഇസ്ലാം തീവ്രവാദത്തിൻ്റെ ഇരകളാണ്. അഫ്ഗാനിലെ, പാകിസ്താനിലെ, സിറിയയിലെ, കശ്മീരിലെ, ഇറാനിലെ സാധാരണ മനുഷ്യരെ പോലെ പലസ്തീനിലെ സാധാരണക്കാരും ഭീകരവാദത്തിൻ്റെ ഇരകളാണ്. അവർ ഇപ്പൊൾ അനുഭവിക്കുന്ന ദുരന്തം അവരുടെ ചെയ്തികൾ മൂലമല്ല. അവർ കാണിച്ച നിസംഗതയുടെ ഫലമാണ്.

കൂട്ടത്തിലുള്ള ഭീകരന്മാരെ ചെറുക്കാൻ ശേഷിയില്ലാത്ത ഏതൊരു സമൂഹവും ഇത്തരം പ്രത്യാഘാതം നേരിടേണ്ടി വരും. അത് പലസ്തീനിൽ ആയാലും കേരളത്തിൽ ആയാലും. നിരപരാധിയായ ഒരു സാധു സ്ത്രീയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം അവരുടെ മൃതദേഹം വലിച്ചിഴയ്ക്കുന്ന ദൃശ്യം സ്മൈലി ഇട്ട് ആഹ്ലാദിക്കുന്ന നമ്മുടെ ‘സഹോദരങ്ങൾ ‘ നമുക്കുള്ള കുഴി തോണ്ടുകയാണെന്ന് തിരിച്ചറിയണം.

ഭീകരനെ ലക്ഷ്യമാക്കി വരുന്ന മിസൈലിന് വിവേചന ബുദ്ധി ഇല്ലെന്ന് തിരിച്ചറിയണം. ഭീകരവാദികളുടെ അയൽക്കാരും ഇരകളാക്കപ്പെടും. അതിന് മുൻപ് അവരെ തുറന്ന് കാട്ടാൻ നമുക്ക് കഴിയണം. അല്ലായെങ്കിൽ അന്ന് നമ്മെ രക്ഷിക്കാൻ ഒരു പോളിറ്റ് ബ്യൂറോയും കെ.പി.സി.സിയും സമസ്തയും ഉണ്ടാവില്ല. അത് ഇന്ന് ഓർത്താൽ നന്ന്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button