Latest NewsNewsBusiness

ഒക്ടോബർ 13-ന് വെറും 99 രൂപയ്ക്ക് സിനിമ കാണാം! പ്രത്യേക ഓഫറുമായി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ

തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ ഈ ഓഫർ ലഭ്യമല്ല

സിനിമാ പ്രേമികൾക്ക് വെറും 99 രൂപ നിരക്കിൽ സിനിമ കാണാൻ അവസരം. ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 13-നാണ് ഓഫർ നിരക്കിൽ സിനിമ കാണാൻ അവസരം ലഭിക്കുക. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ഓഫർ വിലയിൽ സിനിമാ ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. രാജ്യത്തുടനീളമുളള 4000-ലധികം സ്ക്രീനുകളിൽ ഈ ഓഫർ ലഭിക്കുന്നതാണ്. നിലവിൽ, 99 രൂപ നിരക്കിൽ ഉള്ള ടിക്കറ്റിന്റെ ബുക്കിംഗുകൾ ആരംഭിച്ചിട്ടുണ്ട്.

പിവിആർ ഐനോക്സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ2, മൂവി ടൈം എന്നിങ്ങനെ മൾട്ടിപ്ലക്സ് അസോസിയേഷന് കീഴിലുള്ള മൾട്ടിപ്ലക്സ് ശൃംഖലകളിലാണ് ഈ ഓഫർ ലഭിക്കുക. ബുക്ക് മൈഷോ, പേടിഎം തുടങ്ങിയ അപ്ലിക്കേഷൻ മുഖാന്തരം 99 രൂപയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഒക്ടോബർ 13-ന് ഏത് സമയത്തും ഈ തുകയ്ക്ക് സിനിമ കാണാൻ സാധിക്കും. അതേസമയം, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ ഈ ഓഫർ ലഭ്യമല്ല.

Also Read: ‘ഇസ്രായേലിനോട് പറയൂ, ഞങ്ങൾ ഇവിടെയുണ്ട്’: ഒരു കുടുംബത്തെ മുഴുവൻ ബന്ദികളാക്കി തോക്കിൻമുനയിൽ നിർത്തി ഹമാസ് ഭീകരർ

shortlink

Related Articles

Post Your Comments

Related Articles


Back to top button