ThiruvananthapuramLatest NewsKeralaNattuvarthaNews

ഔ​ട്ട് ഹൗ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വാ​ഷിം​ഗ് മെ​ഷി​ൻ തീ​പി​ടി​ച്ച് ക​ത്തി ന​ശി​ച്ചു

വെ​ങ്ങാ​നൂ​ർ നെ​ല്ലി​വി​ള വി​മ​ല ഭ​വ​നി​ൽ പ്ര​ദീ​പ് കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്

വി​ഴി​ഞ്ഞം: വീ​ടി​ന്‍റെ ഔ​ട്ട് ഹൗ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വാ​ഷിം​ഗ് മെ​ഷി​ൻ തീ​പി​ടി​ച്ച് ക​ത്തി ന​ശി​ച്ചു. വീ​ട്ടി​ൽ ആ​ളി​ല്ലാ​യി​രു​ന്ന​തി​നാ​ൽ വൻ അ​പ​ക​ടം ആണ് ഒ​ഴി​വാ​യത്. വെ​ങ്ങാ​നൂ​ർ നെ​ല്ലി​വി​ള വി​മ​ല ഭ​വ​നി​ൽ പ്ര​ദീ​പ് കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Read Also : ബിഹാർ ട്രെയിൻ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ന ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെയാണ് സംഭവം. മു​റി​ക്കു​ള്ളി​ൽ നി​ന്നു പു​ക​യും പ്ലാ​സ്റ്റി​ക്കി​ന്‍റെ ഗ​ന്ധ​വും അ​നു​ഭ​വ​പ്പെ​ട്ട നാ​ട്ടു​കാ​ർ വി​ഴി​ഞ്ഞം ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ച്ചു.

തുടർന്ന്, ഫ​യ​ർ​ഫോ​ഴ്സെത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെയാണ് തീ​യ​ണ​ച്ചത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button