Latest NewsNewsTechnology

ആരാധകരുടെ മനം കവർന്ന് വിവോ ടി2 പ്രോ: അറിയാം പ്രധാന സവിശേഷതകൾ

6.78 ഇഞ്ച് വലിപ്പവും, 1080×2400 റെസലൂഷനും ഉളള അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ആഗോള വിപണിയിൽ ഒട്ടനവധി ആരാധകരുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. ബഡ്ജറ്റ് റേഞ്ച് മുതൽ പ്രീമിയം റേഞ്ചിൽ വരെ വിവോ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ അടുത്തിടെ വിവോ വിപണിയിൽ അവതരിപ്പിച്ച 5ജി ഹാൻഡ്സെറ്റാണ് വിവോ ടി2 പ്രോ. നിരവധി ഫീച്ചറുകളോടെയാണ് വിവോ ടി2 പ്രോ വിപണിയിൽ എത്തിയത്. അതിനാൽ, ചുരുങ്ങിയ കാലയളവിനുള്ളിൽ വിവോ ആരാധകരുടെ മനം കീഴടക്കാൻ ഈ ഹാൻഡ്സെറ്റിന് സാധിച്ചിട്ടുണ്ട്. വിവോ ടി2 പ്രോയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.78 ഇഞ്ച് വലിപ്പവും, 1080×2400 റെസലൂഷനും ഉളള അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1300 നിറ്റ്സ് ബ്രൈറ്റ്നസും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 7200 എംടി 6686 ചിപ്സെറ്റാണ് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ ക്യാമറ എന്നിവ ഉള്ള ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,500 എംഎഎച്ച് ബാറ്ററി ലൈഫാണ് മറ്റൊരു സവിശേഷത. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വിവോ ടി2 പ്രോ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 21,999 രൂപയാണ്.

Also Read: താന്‍ രാജ്ഭവനിലെത്തുന്നില്ലെന്ന് പറയുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഓര്‍മ്മ കുറവുള്ളതുകൊണ്ട് : പിണറായി വിജയന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button