Latest NewsKeralaNews

വിമാന നിരക്ക് വര്‍ധന; ഹൈക്കോടതി ഇടപെടുന്നു

 

കൊച്ചി: വിമാനയാത്രാനിരക്ക് തീരുമാനിക്കുന്നതിന് വ്യവസ്ഥ വേണമെന്ന് ഹൈക്കോടതി. സാധാരണ ജനത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനും റോളുണ്ടെന്ന് കോടതി പറഞ്ഞു.

Read Also: ന്യൂസ് ക്ലിക്കിന് വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് 28.5 കോടി രൂപ സംഭാവന ലഭിച്ചു: തെളിവുമായി സിബിഐ

യാതൊരു മാനദണ്ഡവുമില്ലാതെ ഇടയ്ക്കിടെ വിമാനനിരക്ക് വര്‍ധിപ്പിക്കുന്ന നടപടി ചോദ്യം ചെയ്ത് പ്രവാസി വ്യവസായിയായ സൈനുലബ്ദീന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചില ഉത്സവ സീസണുകളില്‍ വിമാനനിരക്ക് നാലിരട്ടി വരെ വര്‍ധിപ്പിക്കുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സാധാരണക്കാര്‍ക്ക് അനങ്ങാന്‍ പറ്റാത്ത സ്ഥിതിയിലാണ് പലപ്പോഴും നിരക്കുകള്‍ ഉയരുന്നതെന്ന് കോടതി നിരീക്ഷിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാരിനെ കേസില്‍ കക്ഷിയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button