Latest NewsNewsIndia

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ ഉയർത്തി

ഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ ഉയർത്തിയാതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇന്റലിജൻസ് ബ്യൂറോയുടെ പ്രത്യേക മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ‘ഇസഡ്’ കാറ്റഗറിയിലേക്കാണ് ജയശങ്കറിന്റെ സുരക്ഷ ഉയർത്തിയത്. നിലവിൽ ‘വൈ’ കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തതിന് നൽകിയിരുന്നത്.

സുരക്ഷ ഉയർത്തുന്നതിന്റെ ഭാഗമായി സിആർപിഎഫ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 36 സുരക്ഷാ ഗാർഡുകളെ വിന്യസിക്കും. കൂടാതെ, കേന്ദ്രമന്ത്രിയുടെ വസതിയിൽ 12 സായുധ സ്റ്റാറ്റിക് ഗാർഡുകൾ, ആറ് പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർമാർ (പിഎസ്ഒ), മൂന്ന് ഷിഫ്റ്റുകളിലായി 12 സായുധ എസ്കോർട്ട് കമാൻഡോകൾ, ഷിഫ്റ്റുകളിൽ മൂന്ന് വാച്ചർമാർ, മൂന്ന് ട്രെൻഡ് ഡ്രൈവർമാർ എന്നിവരും സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button