KozhikodeKeralaNattuvarthaLatest NewsNews

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി ശോഭീന്ദ്രൻ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. പ്രകൃതിയ്ക്ക് വേണ്ടി സ്വജീവിതം മാറ്റിവെച്ച വ്യക്തിത്വമായിരുന്നു ശോഭീന്ദ്രന്‍ മാഷ്. കോഴിക്കോട് ജില്ലയിലെ കക്കോടിയാണ് സ്വദേശം. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് ഫോറസ്റ്റ്സ് ആൻഡ് വൈൽഡ്ലൈഫ് ബോർഡ് അംഗം, കേരള കാവുസംരക്ഷണ വിദഗ്ധസമിതി അംഗം, കേരള പ്രകൃതിസംരക്ഷണ ഏകോപനസമിതി കോ-ഓർഡിനേറ്റർ, ഗ്രീൻ കമ്യൂണിറ്റി കോ-ഓർഡിനേറ്റർ എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

‘ഹമാസ് ഭീകരരെങ്കിൽ ഇസ്രായേൽ കൊടുംഭീകരർ’: കെകെ ശൈലജയ്ക്ക് മറുപടിയുമായി കെടി ജലീൽ

ഗവണ്മെന്റ് എൽ.പി. സ്കൂൾ ക ക്കോടി, എ.കെ.കെ.ആർ. ഹൈസ്കൂൾ ചേളന്നൂർ, മലബാർ ക്രിസ്ത്യൻ കോളേജ് കോഴിക്കോട്, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം, ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് ബാംഗ്ലൂർ, ഗവണ്മെന്റ് കോളേജ് മൊളക്കാൽ മുരു, ചിത്രദുർഗ കർണാടക, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 2002ൽ ഇക്കണോമിക് സ് വിഭാഗം മേധാവിയായാണ് വിരമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button