KozhikodeLatest NewsKeralaNattuvarthaNews

സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ: 12 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍, സംഭവം കോഴിക്കോട്

പൂവ്വംവയല്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ഛര്‍ദിയും പനിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

കോഴിക്കോട്: കോഴിക്കോട് വളയത്ത് പന്ത്രണ്ട് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂവ്വംവയല്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ഛര്‍ദിയും പനിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളില്‍ ഇന്നലെ ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു.

Read Also : കാർഷിക ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘർഷം: വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികൾ നീട്ടിയ സംഭവത്തിൽ 2 പേർ പിടിയിൽ

പന്ത്രണ്ട് വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ ബസിന്റെ ഡ്രൈവറെയും ഒരു പാചകതൊഴിലാളിയെയുമാണ് വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ഇവരെ പൂവ്വംവയല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുട്ടികളെ വീട്ടില്‍ നിന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഭക്ഷ്യവിഷബാധയാണെന്ന നിഗമനത്തിലെത്തിയത്. കൂട്ടുകറി കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് നി​ഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button